പി.എഫ് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി. എഫ്. പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ
പി.എഫ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മിനിമം പെൻഷൻ 9000 രൂപയും ഡി.എയും അനുവദിക്കുക. കേന്ദ്ര സർക്കാരും, ഇ.പി.എഫ് – പി.ഒ. യും ചേർന്ന് ഹയർഓപ്ഷൻ ഇല്ലാതാക്കാനുള്ള നടപടി ഉപേക്ഷിക്കുക,
ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക,
മുതിർന്ന പൗരന്മാർക്കുള്ള റെയിൽവെ കൺസെഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സമരം മുൻ എം.എൽ.എ. സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി.പി.ആലി (ഐ.എൻ.ടി.യു.സി),
പി.വി.സഹദേവൻ (സി.ഐ.ടി.യു.)
സി.എസ്.സ്റ്റാൻലി (എ.ഐ.ടി.യു.സി.) , സി.മൊയ്തീൻകുട്ടി (എസ്.ടി.യു.) ,പി.കെ.അനിൽകുമാർ (എച്ച്.എം.എസ്.) എന്നിവർ വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് അഭിവാദ്യമർപ്പിച്ചു.
സംസ്ഥാന ട്രഷറർ സി. പ്രഭാകരൻ, വയനാട് ജില്ലാ പ്രസിഡന്റ് സി.കെ ശിവരാമൻ,ജനറൽ സെക്രട്ടറി പി.അപ്പൻ നമ്പ്യാർ,ട്രഷറർ സി.എച്ച് മമ്മി തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...