അയ്യങ്കാളി സ്കോളര്‍ഷിപ്പ് പരീക്ഷ മാർച്ച് 11-ന്
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്കീം പ്രകാരമുള്ള സ്കോളര്‍ഷിപ്പിനുള്ള എഴുത്ത് പരീക്ഷ മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ നടക്കും. ഈ അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല. താല്പര്യമുള്ളവര് പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ/പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസും സ്കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സ്കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഐ.റ്റി.ഡി.പി. ഓഫീസിലോ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിനും ട്യൂഷന് നല്കുന്നതിനുമുള്ള ധനസഹായവും പത്താം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭ്യമാകും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ www.stdd.kerala.gov.in വെബ്സൈറ്റിലും ഐ.റ്റി.ഡി.പി. ഓഫീസിലും ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകളിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും.
.
.