കാൻസർ ബോധവൽക്കരണവും സ്ക്രീനിംഗും വ്യാപകമാക്കും :ജെ സി ഐ

കണിയാമ്പറ്റ : ലോക കാൻസർ ദിനത്തിൽ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് ജെസിഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ ” വായിലെ കാൻസർ പ്രതിരോധവും ചികിൽസയും” എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ് , മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നി സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്കു വേണ്ടി സ്തനാർബുദം, വായിലെ കാൻസർ എന്നിവ കണ്ടുപിടിക്കാൻ സ്ക്രീനിംഗ് ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. ഇതിനായി പ്രത്യേകം പ്രോജക്ട് തയ്യാറാക്കും. ആദ്യം കണിയാമ്പറ്റ പഞ്ചായത്തിലും തുടർന്ന് ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും പരിപാടി സംഘടിപ്പിക്കും.
ജെ സിഐ കൽപ്പറ്റയുടേയുംഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റേയും സംയുക്ത പ്രൊജക്ട് ആയിട്ടാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ഉത്ഘാടനം ചെയ്തു. ജെ സി ഐ കൽപ്പറ്റ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷനായി.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രൊഫസറും കേരള ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ.ഷാനവാസ് പള്ളിയാൽ കാൻസർ പ്രോജക്ട് അവതരിപ്പിച്ചു.
സി.ഡി.എസ് ചെയർ പേഴ്സൺ റൈഹാനത്ത് ബഷീർ വിഷിഷ്ടാതിഥിയായിരുന്നു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുമ ടീച്ചർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. കുഞ്ഞായിഷ, പ്രോഗ്രാം ഡയറക്ടർ സജീഷ് കുമാർ എം., ഷാജി പോൾ, ജെസിഐ ബിസിനസ് ഡയറക്ടറായ ബീന സുരേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനദ്രോഹ ബജറ്റിനെതിരെ ആം ആദ്മി പാർട്ടി പന്തം കൊളുത്തി പ്രകടനം നടത്തി
Next post വന്യമൃഗശല്യം: കർഷകർ സ്വയം പ്രതിരോധത്തിലേക്ക് : അഖിലേന്ത്യാ കിസാൻ സഭ വാരിക്കുഴി കുഴിച്ച് സമരത്തിനിറങ്ങും.
Close

Thank you for visiting Malayalanad.in