. കൽപ്പറ്റ:¬ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആഹ്വാനപ്രകാരം, സംസ്ഥാനതല സമരത്തിന്റെ ഭാഗമായി വയനാട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ആദ്യദിവസം നടന്നു. തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടനെ അനുവദിക്കുക, തടഞ്ഞുവെച്ച 11% ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഔട്ട് പേഷ്യന്റ് വിഭാഗത്തിനും അനുവദിക്കുക, കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന സത്യാഗ്രഹ സമരം ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വേ ണു ഗോപാൽ എം കീഴ്ശ്ശേരി അധ്യക്ഷത വഹിച്ചു. വിപിനചന്ദ്രൻ മാസ്റ്റർ, ജി വിജയമ്മ ടീച്ചർ,സി ജോസഫ്,സണ്ണി ജോസഫ്, കെ ശശികുമാർ, കെ കെ കുഞ്ഞമ്മദ്,രമേശൻ മാണിക്യൻ, ഗ്രേസി ടീച്ചർ എന്നിവർ പ്രസംഗിച്ചു. സത്യഗ്രഹ സമരത്തിന് കെ സുരേന്ദ്രൻ, ജോർജ് എൻ ഡി, പി കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.