ചുരത്തിലെ യൂസർ ഫീ: തീരുമാനം പുനഃപരിശോധിക്കണം: ഷിജു ഗോപാൽ.

കൽപ്പറ്റ:¬- വയനാട് ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത് എന്ന് കോഴിക്കോട് കളക്ടറുടെ ഉത്തരവ് നിലവിലുണ്ട്. ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്പുതുപ്പാടി പഞ്ചായത്ത് പാർക്കിംഗ്ഫീസ് വാങ്ങി പാർക്കിങ്ങിന് അനുമതി നൽകുന്നത് വയനാട് ജില്ലയിലെ ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്.നിലവിൽചുരത്തിൽതുടർച്ചയായിബ്ലോക്ക്അനുഭവപ്പെടുന്നത്തുടർച്ചയാകുമ്പോൾ നിരവധി യാത്രക്കാരുടെ യാത്രാദുരിതം തുടർക്കഥയാവുകയാണ്.നിലവിൽ ചുരത്തിലെ ഗതാഗതയോഗ്യമല്ലാത്ത പ്രശ്നങ്ങൾക്ക് പ്രക്ഷോഭം തുടരുമ്പോൾ ഗ്രാമപഞ്ചായത്തിന്റെതീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാർക്കിംഗ് നിലവിൽ വന്നാൽ വീണ്ടും ചുരം ബ്ലോക്ക് കൂടും. ദിവസവും നൂറുകണക്കിന് ആംബുലൻസുകൾ ചുരം ഇറങ്ങി പോകുന്നതാണ്.ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ബ്ലോക്കിൽ കുടുങ്ങുമ്പോൾ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു ജനവിഭാഗംപ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലുംപ്രയാസപ്പെടുമ്പോഴാണ്ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരോട് ഗ്രാമപഞ്ചായത്ത് വെല്ലുവിളി ഉയർത്തുന്നത്. കഴിഞ്ഞദിവസം ഒമ്പതാം വളവിൽ നിന്ന് ആഴമേറിയ സ്ഥലത്തേക്ക് വീണ യാത്രക്കാരന് പരിക്ക് പറ്റുകയും ചെയ്തു. ഇത്തരത്തിൽ ഉള്ള നീക്കങ്ങൾ വയനാടൻ ജനതയോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇനിയെങ്കിലും ഉദ്യോഗസ്ഥർ കണ്ണു തുറക്കണം എന്നും ,ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ തീരുമാനങ്ങൾ തിരുത്തണമെന്നും ,നിലവിൽ കളക്ടറുടെ ഉത്തരവ.നിലനിൽക്കെഗ്രാമപഞ്ചായത്ത് തീരുമാനം പുനഃ പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് വയനാട്ജില്ലാ ജനറൽ സെക്രട്ടറി ഷിജു ഗോപാൽ:കെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജി വി എച്ച് എസ് എസ് കരിങ്കുറ്റിക്ക് ഒരു കോടി രൂപ അനുവദിച്ചു ഉത്തരവായി
Next post കെ എസ് എസ് പി എ.ജില്ലാ ട്രഷറിക്ക് മുമ്പിൽ പഞ്ചദിന സത്യാഗ്രഹംആരംഭിച്ചു
Close

Thank you for visiting Malayalanad.in