കല്‍പ്പറ്റ: കരിങ്കുറ്റി ജി. വി .എച്ച്.എസ് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ:ടി സിദ്ദിഖ് അറിയിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ 1982 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജി വി എച്ച് എസ് സ്കൂള്‍ തോട്ടം തൊഴിലാളികളുടെയും, ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെയും, കൂലിപ്പണിക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടുകയാണ് പ്രസ്തുത സ്കൂള്‍ ആദിവാസി മേഖലകളായ പാലപ്പൊയില്‍, കരിങ്കുറ്റി, ആനേരി, കോട്ടത്തറ, കോക്കുഴി എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ആശ്രയിക്കുന്ന പ്രധാന വിദ്യാലയമാണ് കരിങ്കുറ്റി സ്കൂള്‍. അത്തരം ഒരു സാഹചര്യത്തിലാണ് എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബര്‍ മാസം പിഡബ്ല്യുഡി കെട്ടിട നിര്‍മ്മാണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി രൂപ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...