രക്തസാക്ഷി ദിനത്തിൽ സാംസ്കാരിക സദസ്സ് നടത്തി. ജോയിൻറ് കൗൺസിൽ വയനാട് ജില്ലാ കമ്മററി നൻമ സാംസ്കാരിക വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 30 ന് രക്തസാക്ഷി ദിനത്തിൽ ‘മതേതര ഇന്ത്യയിലെ മരിക്കാത്ത സത്യാന്വേഷണങ്ങൾ’ എന്ന വിഷയം ഉയർത്തി സാംസ്കാരിക സദസ്സ് നടത്തി.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സ.വിജയൻ ചെറുകര ഉൽഘാടനം ചെയ്തു.ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി സ.കെ.എ.പ്രേംജിത്ത് ,ജില്ലാ പ്രസിഡണ്ട് സ.എം.പി.ജയപ്രകാശ്, സംസ്ഥാന കൗൺസിൽ അംഗം സ.കെ.ആർ. സുധാകരൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സ.ടി.ആർ.ബി നിൽകുമാർ എന്നിവർ സംസാരിച്ചു.