നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിന് മുകളിൽ നിന്നും താഴെ വീണ് വയോധികയായ വീട്ടമ്മ മരിച്ചു. അപ്പപ്പാറ അരമംഗലം മഠത്തിൽ വീട്ടിൽ കൗസല്യ (65) യാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. ഭർത്താവിനൊപ്പം ടെറസിന്റെ മുകളിൽ വൃത്തിയാക്കാൻ കയറിയ കൗസല്യ അബദ്ധത്തിൽ കാല് തെറ്റി താഴെ വീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. ഭർത്താവ്: ബാലകൃഷ്ണൻ, മക്കൾ : ബിന്ദു, സിന്ധു, സതീഷ്, ബിനീഷ്. സംസ്കാരം വീട്ടുവളപ്പിൽ .