വിദ്യാഭ്യാസ രംഗത്തെ അരാജകത്വ സൃഷ്ടിപ്പ് ആശങ്കാജനകം: കെ.എ.ടി.എഫ്. ജില്ലാ സമ്മേളനം

കൽപ്പറ്റ : വിദ്യാഭ്യാസ രംഗത്തെ അരാജകത്വ സൃഷ്ടിപ്പ് ആശങ്കാജനകമാണെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടെ സാമൂഹ്യ അരാജകത്വ നിർദ്ദേശങ്ങളാണ് നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള വിമർശനങ്ങളെ മതകീയ പരിവേശം നൽകുന്ന സമീപനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് ടി.പി അബ്ദുൾ ഹഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ശരീഫ് ഇ കെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടി സി അബ്ദുല്ലത്തീഫ് പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം എംപി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന റിട്ടേണിംഗ് ഓഫീസർ ഉമ്മർ ചെറൂപ്പ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് വിനോദൻ കെ.ടി ജില്ലാ സെക്രട്ടറി കെഎസ് ടി എ, ഷൗക്കുമാൻ കെ.പി. ജില്ലാ പ്രസിഡന്റ് കെ എസ്. ടി.യു, ഗിരീഷ് കുമാർ പിഎസ് സംസ്ഥാന നിർവാഹക സമിതി അംഗം കെ പി എസ് ടി എ, സി.നാസർ ജില്ലാ പ്രസിഡന്റ്‌ ഹിന്ദി അധ്യാപക മഞ്ച്, രാജേഷ് പി പി ജില്ലാ ജനറൽ സെക്രട്ടറി കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ, അബ്ബാസ് പി ജില്ലാ ജനറൽ സെക്രട്ടറി കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി ജില്ലാ ജനറൽ സെക്രട്ടറി ജാഫർ പി കെ സ്വാഗതവും ട്രഷറർ ശിഹാബ് മാളിയേക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള അഗ്രോ ഫുഡ് പ്രോ ഫെബ്രുവരി 4 മുതൽ 7വരെ തൃശൂരിൽ
Next post ഉയരെ…. നാരീ ശക്തി: മലയാളി പൈലറ്റ് ക്യാപ്റ്റനായി വനിതാ ക്രൂവിനൊപ്പം റി ഒരു സുരക്ഷിത വിമാനയാത്ര
Close

Thank you for visiting Malayalanad.in