കേരള അഗ്രോ ഫുഡ് പ്രോ ഫെബ്രുവരി 4 മുതൽ 7വരെ തൃശൂരിൽ

.
തൃശൂർ .
ചെറു കിട സൂക്ഷ്മ സംരംഭകരുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കാനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന കേരള അഗ്രോ ഫുഡ് പ്രോ ഫെബ്രുവരി 4 മുതൽ 7വരെ തൃശൂർ തേക്കിൻ കാട് മൈതാനി വിദ്യാർത്ഥി കോർണറിൽ നടക്കും.
ചക്ക ,മാങ്ങ, പപ്പായ ,നാളികേരം, കശുനണ്ടി, അരി ,വാഴ ,കപ്പ ,പൈനാപ്പിൾ ,സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനവും വിൽപ്പനയും മേളയിൽ നടക്കും.
സംരംഭകത്വ വർഷത്തിൽ സംരംഭകർക്ക് ദേശീയ അന്തർ ദേശീയ വിപണി ഒരുക്കുന്നതിനൊപ്പം ഭക്ഷ്യ സംസ്കരണ വ്യവസായ പ്രോത്സാഹനം ,ഭക്ഷ്യ സംസ്കരണ മേഖലയിലെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തൽ ,ഭക്ഷ്യ സംസ്കരണ മേഖലയിലെ യന്ത്ര നിർമ്മാതാക്കളുമായ സംരംഭകരെ നേരിട്ട് പരിചയപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള അഗ്രോ ഫുഡ് പ്രോ 2023 സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദിവാസി ബാലന് നഷ്ട പരിഹാരം നൽകണം: പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി
Next post വിദ്യാഭ്യാസ രംഗത്തെ അരാജകത്വ സൃഷ്ടിപ്പ് ആശങ്കാജനകം: കെ.എ.ടി.എഫ്. ജില്ലാ സമ്മേളനം
Close

Thank you for visiting Malayalanad.in