കർഷക കടാശ്വാസം – ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കും: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം.
കേരള സംസ്ഥാന കടാശ്വാസ കമ്മീഷൻ മുഖേന കാർഷിക വായ്പ കൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.
കടാശ്വാസ കമ്മീഷൻ മുഖേന കാർഷികവയ്പകൾക്കു നൽകിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേൽ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കുന്നതിനായി 2023 ജനുവരി 1 മുതൽ ജൂൺ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മീഷനിൽ കർഷകർക്ക് കടാശ്വാസത്തിന് അപേക്ഷ നൽകാവുന്നതാണ്.
കർഷകർ സഹകരണ ബാങ്കുകളിൽ / സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022′-ന് എന്‍ട്രികള്‍ ക്ഷണിച്ചു
Next post വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; അമ്പുകുത്തിയിൽ രണ്ട് ആടിനെ പുലി കടിച്ചു കൊന്നു
Close

Thank you for visiting Malayalanad.in