വയനാട് മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി, വയനാട് മെഡിക്കൽ കോളേജ് എന്നൊരു പേരുമാത്രം നൽകികൊണ്ട് വയനാട്ടിലെ പാവപെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ സർക്കാർ. ഒരു താലൂക് ആശുപത്രിയുടെ സൗകര്യങ്ങൾ പോലും ഇല്ലാത്ത ഈ ഹോസ്പിറ്റൽ ഒരു റെഫർ ഹോസ്പിറ്റൽ മാത്രമായി മാറിയിരിക്കുകയാണ്. ഒരു രോഗിക്ക് ആവശ്യമായ സി ടി സ്കനോ, ലാബ് സൗകര്യങ്ങളോ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഒരു മെഡിക്കൽ കോളേജിന്റെ എല്ലാ സൗകര്യങ്ങളും ഉടൻ തന്നെ തുടങ്ങിയില്ലങ്കിൽ ബിജെപി കൂടുതൽ സമരപരിപാടിയുമായി മുന്നിട്ടിറങ്ങുമെന്നു അറിയിച്ചു. യോഗത്തിൽ കർഷകമോർച്ച സംസ്ഥാന വൈസ്. പ്രസിഡന്റ ജോർജ് മാഷ് ഉൽഘടനം ചെയ്തു സംസാരിച്ചു. യോഗത്തിൽ പള്ളിയറ മുകുന്ദൻ, ഒബിസി മോർച്ച സംസ്ഥാന സമതിയഗം പുനത്തിൽ രാജൻ, ജില്ല ഭാരവാഹികളായ കണ്ണൻ കണിയാരം, അഖിൽ പ്രേം, കെ ജയേന്ദ്രൻ ഇടിക്കര മാധവൻ, മഹേഷ് വാളാട് മനോജ് മാരിയിൽ എന്നിവർ സംസാരിച്ചു. ശരത് കുമാർ, അഖിൽ കണിയാരം സന്തോഷ് ജി, സുനിൽ കുമാർ, കെ പി മോഹനൻ, കൂവണ വിജയൻ, മനു വർഗീസ്, ശങ്കരൻ ചെമ്പുവെട്ടി, അരീക്കര ചന്ദു, സ്വാഗതം ഗിരീഷ് കട്ടക്കളവും.മണ്ഡലം സെക്രട്ടറി പ്രദിപ് നന്ദിയും അറിയിച്ചു
കൽപ്പറ്റ: : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ...
കൃത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം ....
എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ...
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും...
റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം...