തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം
തൊഴില്‍ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്കാണ് പുരസ്‌ക്കാരം. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, നിര്‍മ്മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടാര്‍, തോട്ടം, ടെക്സ്റ്റെല്‍ മില്‍, സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, നഴ്സ്, ഗാര്‍ഹിക തൊഴിലാളി തുടങ്ങിയ വിഭാഗങ്ങളിലും കരകൗശല, വൈദഗ്ധ്യ, പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പുപണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍പാത്രനിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം), മാനുഫാക്ച്ചറിങ്, പ്രൊസസിങ് മേഖലയിലെ തൊഴിലാളികള്‍ (മരുന്നു നിര്‍മ്മാണം, ഓയില്‍ മില്‍, ചെരുപ്പുനിര്‍മ്മാണം, ഫിഷ് പീലിങ്), മത്സ്യത്തൊഴിലാളി (മീന്‍പിടുത്തം, വില്‍പ്പന), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ 18 മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം. ജനുവരി 30 വരെ www.lc.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോണ്‍: ജില്ലാ ലേബര്‍ ഓഫീസ്- 04936 203905, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് കല്‍പ്പറ്റ- 04936 205711, മാനന്തവാടി- 04935 241071, സുല്‍ത്താന്‍ ബത്തേരി- 04936 220522.