. കടുവയുടെ ആക്രമണം; മരണപ്പെട്ട തോമസിന്റെ കാർഷിക വായ്പ കേരള ബാങ്ക് എഴുതി തളളി
പ്രമാണങ്ങൾ ഫെബ്രുവരി 6-ന് കൈമാറുമെന്ന് കേരള ബാങ്ക് അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ കേരള ബാങ്കിലെ കാർഷിക വായ്പ എഴുതി തള്ളാൻ കേരള ബാങ്ക് ഭരണസമിതി തീരുമാനിച്ചതായും, വായ്പക്കായി തോമസ് ബാങ്കിൽ പണയപ്പെടുത്തിയ ആധാരം ഉൾപ്പെടെയുളള പ്രമാണങ്ങൾ ഫെബ്രുവരി 6-ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ തോമസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറുമെന്നും അറിയിക്കുന്നു.
തോമസ് മരണപ്പെട്ടതിനെ തുടർന്ന് ജനുവരി 12-ന് അദ്ദേഹത്തിന്റെ പുതുശ്ശേരി ആലയ്ക്കലിലെ വീട്ടിലെത്തിയ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ കുടുംബത്തിന്റെ വിഷമതകൾ കണ്ട് വായ്പ എഴുതി തള്ളാൻ നടപടി സ്വീകരിക്കുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 20-ന് ചേർന്ന കേരള ബാങ്ക് ഭരണസമിതി യോഗം ബാങ്കിന്റെ കോറോം ശാഖയിൽ നിന്നും കഴിഞ്ഞ ആഗസ്റ്റിൽ തോമസ് എടുത്ത അഞ്ച് ലക്ഷം രൂപ കിസാൻ മിത്ര വായ്പയും, പലിശയും എഴുതി തള്ളാൻ തീരുമാനിക്കുകയായിരുന്നു. തോമസ് താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തിയായിരുന്നു വായ്പയെടുത്തത്. മരണപ്പെട്ട് ദിവസങ്ങൾക്കുളളിൽ തന്നെ വായ്പ എഴുതി തളളാനും പ്രമാണങ്ങൾ കൈമാറാനും തീരുമാനിച്ച ബാങ്ക് നടപടി തോമസിന്റെ കുടുംബത്തിന് ഏറെ ആശ്വാസകരമാകും.
കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ, കോഴിക്കോട് റീജിയണൽ ജനറൽ മാനേജർ സി അബ്ദുൾ മുജീബ്, വയനാട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത്കുമാർ, സീനിയർ മാനേജർ സി.ജിനഷീദ് പബ്ലിക് റിലേഷൻസ് ഓഫിസർ സി സഹദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...