.
മാനന്തവാടി ; ഇടതുപക്ഷ സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പല ഇടങ്ങളിലും യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി. മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
ജില്ല സെക്രട്ടറി പടയൻ മുഹമ്മദ്,സി കുഞ്ഞബ്ദുള്ള ,പി വി എസ് മൂസ്സ , ഹാരിസ് കാട്ടിക്കുളം , അഡ്വ റഷീദ് പടയൻ , ശിഹാബ് മലബാർ ,അർഷാദ് ചെറ്റപ്പാലം ,അരുൺ കുമാർ , കബീർ മാനന്തവാടി , മുനീർ പാറക്കടവത്ത് , റസാക്ക് മാസ്റ്റർ ,സലിം പി എച്ച് ,മായൻ വളപ്പൻ, നൗഫൽ ബ്യുട്ടി ,സലാം ഫൈസി എന്നിവർ നേതൃത്വം നൽകി
കൽപ്പറ്റ, വെള്ളമുണ്ട, പടിഞ്ഞാറത്തറ, ബത്തേരി , പനമരം’ കമ്പളക്കാട് എന്നിവിടങ്ങളിലും വയനാട്ടിൽ പ്രതിഷേധ പ്രകടനം നടത്തി.