പിണറായി ഭരണത്തിൽ സംഘങ്ങളും ജീവനക്കാരും തകർച്ചയുടെ പാതയിൽ എൻ.ഡി. അപ്പച്ചൻ എക്സ് എം.എൽ.എ

. കൽപ്പറ്റ: – പിണറായി വിജയൻ സർക്കാരിൻ്റെ കീഴിൽ സഹകരണ സംഘങ്ങളും ജീവനക്കാരും തകർച്ചയുടെ പാതയിൽ ആണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ എക്സ് എം എൽ എ അഭിപ്രായപ്പെട്ടു.സഹകരണ സംഘങ്ങളെ തകർക്കുന്ന സർക്കാർ സമീപനത്തിനെതിരെയും ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവക്കുന്ന സമീപനം ജനാധിപത്യ കേരളത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.സാമൂഹ്യ സേവനപെൻഷൻ വിതരണം ചെയ്ത സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജൻ്റുമാർക്കും മറ്റ് ജീവനക്കാർക്കും നൽകേണ്ട പെൻഷൻ ഇൻസെൻ്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും ,പലിശരഹിത വായ്പ നൽകിയതിലൂടെ സംഘങ്ങൾക്ക് ലഭിക്കാനുള്ള പലിശ സബ്സിഡി അടിയിന്ത രമായി കൊടുത്ത് തീർത്ത് സംഘങ്ങളെ തകർച്ചയിൽ നിന്ന് രക്ഷിക്കണമെന്നും ക്ഷീരമേഖലയിൽ മിൽമയുടെ സംഭരണവിലയുടെ പത്ത് ശതമാനം ക്ഷീരസംഘങ്ങൾക്ക് മാർജിനായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് എൻ ഡി ഷിജു അദ്ധ്യക്ഷനായിരുന്നു.പെൻഷൻ പ്രായം അറുപത് വയസാക്കി ഏകീകരിക്കുക,പെൻഷൻ, വെൽഫെയർ ബോഡുകളിലേക്ക് കെ.സി.ഇ.എഫിൻ്റെ പ്രതിനിധികളെ ഉൾപ്പെടുത്തുക,കുടിശ്ശികയായ ക്ഷാമബത്തകൾ അനുവദിക്കുക,മെഡിസെപ്പ് പദ്ധതി സഹകരണ ജീവനക്കാർക്കും നടപ്പിലാക്കുക,പലവക സംഘങ്ങളിലെ ജീവനക്കാരുടെ തസ്തിക ഘടനയും ശമ്പളവും പരിഷ്ക്കരിക്കുക,കാലിത്തീറ്റ സബ്സിഡി പുനസ്ഥാപിക്കുക,മൊത്തവ്യാപാര സംഘങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും.വയനാട് ജില്ലാ യു ഡി എഫ് കൺവീനർ കെ കെ വിശ്വനാഥൻ മാസ്റ്റർ മുഖ്യ പ്രഭാക്ഷണം നടത്തി സംസ്ഥാന വൈസ് പ്രസിഡൻ്റ്ടി.സി. ലൂക്കോസ്, കൺസ്യൂമർ ഫെഡ് ഡയറക്ടർ ഗോകുൽദാസ്കോട്ടയിൽ, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് മോബി ഷ് തോമസ്,തൃശ്ശിലേരി ക്ഷീര സംഘം പ്രസിഡൻറ് വിവി രാമകൃഷ്ണൻ ,കെ ‘സി ഇ എഫ് സംസ്ഥാന നിർവാഹക സമിതി അംഗം കെ സുനിൽ, സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീഹരി, കോ _ ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ആർ രാജൻ ,ജില്ലാ സെക്രട്ടറി ജിൽസൺമാത്യു, ജിഷാ ആനന്ദ്, പി എൻ സുധാകരൻ, ജിജു പി, ജോയ്സ് ജോൺ, അബ്ദുൾ മജീദ് പി, എന്നിവർ സംസാരിച്ചു. വി എൻ ശ്രീകുമാർ സ്വാഗതവും കെ ഗോപകുമാർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്ക് വയനാട്ടിൽ സ്വീകരണം നൽകി
Next post സിസേറിയന് വിധേയയായ യുവതി മണിക്കൂറുകൾക്കുള്ളിൽ മരിച്ചു: പിഴവെന്ന് ആരോപണം: വീഴ്ച പറ്റിയിട്ടില്ലന്ന് ആശുപത്രി സൂപ്രണ്ട്.
Close

Thank you for visiting Malayalanad.in