
സ്പെക്ട്രം ജോബ് ഫെയർ 19-ന് കൽപ്പറ്റ ഗവ: ഐ.ടി.ഐ.യിൽ
കേരള വ്യവസായ പരിശീലന വകുപ്പ് എല്ലാ ജില്ലകളിലെയും എൻ.സി.വി.ടി./ എസ്.സി.വി.ടി. അംഗീകാരമുള
സംസ്ഥാനത്തെ ഐ.ടി.ഐകളിൽ നിന്നും ട്രെയിനിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന തൊഴിൽ മേളയായ “സ്പെക്ട്രം 2023 വയനാട് ജില്ലയിൽ 2023 ജനുവരി 19-ന് (വ്യാഴം) കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐയിൽ നടക്കും.
(വനിത), ഗവ.ഐ.ടി.ഐ വെളളമുണ്ട്), നാല് സ്വകാര്യ ഐ.ടി.ഐകളിലെയും
(എൽഡൊറാഡോ മാനന്തവാടി, ഐടെക് സുൽത്താൻ ബത്തേരി, മാർ
അത്തനേഷ്യസ് – സുൽത്താൻ ബത്തേരി, ഡെക്കാൻ – കൽപ്പറ്റ) ട്രെയിനികൾ
ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഐ.ടി.ഐകളിൽ നിന്നുമായി ഏകവത്സര
ദ്വിവത്സര ട്രേഡുകളിൽ പരിശീലനം പൂർത്തിയാക്കിയ (SCVT & NCVT
സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർക്ക് വിവിധ മേഖലകളിൽ നിന്നുമുളള
അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികളാണ് ജോബ് ഫെയറിൽ പങ്കെടുക്കുക.
വയനാട് ജില്ലക്കകത്തും പുറത്തുമുള്ള മുപ്പതിലധികം തൊഴിൽദായക സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുളളത്. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് ഐ.ടി.ഐകളിൽ നിന്നും പരിശീലനം പൂർത്തീകരിച്ച ട്രെയിനികൾ. തൊഴിൽ ദാതാവിനെയും വിദഗ്ധ തൊഴിലാളികളെയും ഒരു കുടക്കൂഴിൽ കൊണ്ടുവന്ന് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിൽ മേഖലയാവശ്യമായ വർക്ക് ഫോഴ്സിനെ നൽകുകയും ചെയ്യുന്നു.
ജോബ് ഫെയറിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കേരള നോളഡ്ജ് ഇക്കോണമി മിഷൻ ഓൺ ഡിജിറ്റൽ വർക്ക് സ്പേസ് മാനേജ്മെൻ്റ് സിസ്റ്റം ആപ്ലിക്കേഷൻ (DWMS) വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. തൊഴിൽ ദാതാക്കൾ കെ.എം.എം. ഗവ. ഐ.ടി.ഐ കൽപ്പറ്റയിലെ (04936 205519, 9995914652 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
സ്പെക്ട്രം ജോബ് ഫെയർ 2023-ന്റെ ഉദ്ഘാടനം കെ.എം.എം. ഗവ. ഐ.ടി.ഐ കൽപ്പറ്റയിൽ ജനുവരി 19 ന് രാവിലെ 10.30 ന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ . ടി സിദ്ദിഖ് നിർവ്വഹിക്കും.
പ്രിൻസിപ്പാൾ സെയ്തലവി കോയ തങ്ങൾ, പി.ബിനീഷ്, പി.വി. നിധിൻ, കെ.വി. ബാബുരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.