ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നത് ദുരൂഹം :ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി.മധു

ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നത് ദുരൂഹം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി.മധു. കടുവ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് മാനന്തവാടി ഡി.എഫ് .ഒ ഓഫീസിലേക്ക് ബി.ജെ.പി.നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണത്തിന് ഉത്തരവാദി പിണറായിയെന്നും മധു. പ്രവർത്തകർ ബാരികേട് മറകടക്കാൻ ശ്രമിച്ചത് ചെറിയതോതിൽ ഉന്തിനും തള്ളിനും ഇടയാക്കി
ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നതും മനുഷ്യരേയും, വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നതും പതിവായിരിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമായാണോയെന്ന് സംശയിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് കെ.പി മധു ആരോപിച്ചു, മാനന്തവാടി ജനവാസകേന്ദ്രത്തിലിറങ്ങി മനുഷ്യനെ കൊന്ന കടുവയെ അടിയന്തിരമായി പിടികൂടണമെന്നും കർഷകന്റെ മരണത്തിനുത്തരവാദി പിണറായിയെന്നും മധു കുറ്റപ്പെടുത്തി. വയനാട്ടിലെ മനുഷ്യ ജീവന് ഒരു പരിഗണനയുമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മാനന്തവാടിയില്‍ കൃഷിയിടത്തില്‍ സാലു മരിച്ചതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമാണെന്നും മതിയായ നഷ്ട പരിഹാരവും, ആശ്രിതര്‍ക്ക് ജോലിയും കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും മധു ആവശ്യപ്പെട്ടു.വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ പോലും മതിയായ ചികിത്സ ലഭ്യമാക്കാന്‍ അടിസ്ഥന സംവിധാനം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ വലിപ്പത്തരം കാണിക്കുന്നതിന് വേണ്ടി മാത്രമാണെന്നും മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡ് എടുത്തു മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശപ്പെട്ടു.തുടര്‍സമരമെന്നുള്ള നിലക്ക് ബി ജെ.പിയും പോഷക സംഘടനകളും എം.എല്‍.എമാരുടേയും, വയനാട് എം.പിയുട

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂപ്പൊലിക്ക് മൂന്ന് ലക്ഷത്തിലേറെപ്പേർ എത്തി: അന്താരാഷ്ട്ര പുഷ്പമേള ഞായറാഴ്ച സമാപിക്കും
Next post വയനാട്ടിൽ വൻ ലഹരി വേട്ട: അഞ്ച് ഗ്രാം ചരസും പത്ത് ലക്ഷം രൂപയുടെ എം.ഡി.എം.എയും പിടികൂടി.
Close

Thank you for visiting Malayalanad.in