.
കൽപ്പറ്റ:സംസ്ഥാനത്ത് എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലമെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ . കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെ ജലജീവൻ മിഷൻ വഴി ഇത് യാഥാർത്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇരട്ടക്കുട്ടികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകം മുഴുവൻ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ കേരളത്തിൽ ക്ഷാമമുണ്ടാകാതിരിക്കാനാണ് സർക്കാരിൻ്റെ ശ്രമമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായി ഇന്ന് ലഹരി ഉപയോഗം മാറിയെന്നും ഇതിനെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഇരട്ടക്കുട്ടികളും ഒറ്റ പ്രസവത്തിൽ അതിൽ കൂടുതലും കുട്ടികളുള്ള മാതാപിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മറ്റ് വകുപ്പുകളുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു .
സംഗമത്തിൽ പങ്കെടുത്തവരിൽ നറുക്കെടുപ്പിലൂടെ വിജയിച്ച മിത്ര, മീര സഹോദരിമാരെയും ഏറ്റവും പ്രായം കൂടിയ ഇരട്ടകളായ രവീന്ദ്രൻ ,ശശീന്ദ്രൻ എന്നിവരെയും ഏറ്റവും പ്രായം കുറഞ്ഞ മൂന്ന് സഹോദരങ്ങളായ ഐ ലിൻ എൽസ ഷിബു, അമിയ റോസ് ഷിബു, അയാൻ സാൻ ഷിബു എന്നിവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് കലാകാരൻമാരും ഇരട്ടകളുമായ രമേശ് ,രതീഷ് സഹോദരൻമാരെയും ചടങ്ങിൽ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ ഡോ.ഫാ. തോമസ് ജോസഫ് തേരകം ,കൺവീനർ അഡ്വ.റെജിമോൾ ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ
ആകെ 104 കുടുംബങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തപ്പോൾ ഒറ്റ പ്രസവത്തിൽ മൂന്ന് മക്കളുള്ള ഏഴ് കുടുംബങ്ങളും നാല് മക്കളുള്ള നാല് കുടുംബങ്ങളും സംബന്ധിച്ചു. വിവിധ രാഷ്ട്രീയ- മത-‘ സംഘടനാ നേതാക്കൾ ആശംസകളർപ്പിക്കാനെത്തിയിരുന്നു.
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (20/05/2026) തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്...