മാനന്തവാടി: എസ്.എസ്.എൽ.സി. വിജയശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി വെള്ളമുണ്ട ഗവ.. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗോത്ര ജ്വാല, വിജയ ജ്വാല എന്നീ പദ്ധതികളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. രണ്ട് മാസം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
എസ്.എസ്.എൽ.സി. പരീക്ഷക്ക് മുന്നൊരുക്കമായി വിവിധ കർമ്മ പരിപാടികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സ്കൂളുകളിലൊന്നാണ് വെള്ളമുണ്ട . 259 വിദ്യാർത്ഥികളാണ് ഇവിടെ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് .. ഗോത്ര ജ്വാല, വിജയ ജ്വാല പദ്ധതികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വെവ്വേറെ മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഷീൻ ഇൻ്റർനാഷണൽ ട്രെയിനറും എജുക്കേഷൻ കൺസൾട്ടൻ്റുമായ ഇ.കെ.മുഹമ്മദ് റാഫി വിദ്യാർത്ഥികൾക്കും മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ് രക്ഷിതാക്കൾക്കും ക്ലാസ്സുകൾ എടുത്തു. വൈസ് പ്രിൻസിപ്പാൾ ഷീജ നാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സി. നാസർ, വി.കെ. പ്രസാദ്, പി.എം. മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ :- കേരളത്തിലും പങ്കാളിത്ത പെൻഷൻ പിർവലിച്ച് സാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാകേന്ദ്രങ്ങളിൽ സ്റ്റേറ്റ് NPS എപ്ലോകീസ് കളക്ടീവ് കേരള ഉപവാസ സമരം സംഘടിപ്പിച്ചു....
മൊതക്കര ജി.എൽ പി.എസ് മൊതക്കരയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. . പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. സിഗ്നേച്ചർ ക്യാമ്പയിൻ പ്രധാനാധ്യാപകൻ...
കല്പറ്റ : കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥലയം കുടുംബ സംഗമം സംഘടിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ പി. ചാത്തുക്കുട്ടി ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു....
കൽപ്പറ്റ. ഒഡീഷയിൽ നടന്ന ദേശീയ സൈക്കിൾ ചാംപ്യൻഷിപ്പിൽ സമ്മാനം നേടിയ അബീഷ ഷിബിക്ക് എം.എൽ. എ. കെയർ പദ്ധതിയുടെ ഭാഗമായി കേരള ഗാർമെൻറ്സ് ക്രിക്കറ്റ് അസോസിയേഷൻ മൗണ്ടെൻ...
കൽപ്പറ്റ : കേരള സർക്കാരിൻ്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി. കേരള മുഖേന രൂപീകരിച്ച കാർഷികോൽപ്പാദക കമ്പനിയായ വിൻഫാം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കാർഷിക മൂല്യ...
മുണ്ടക്കൈ - ചൂരൽമല ഉരുൾ ദുരന്തത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചിലവാക്കാതെ കിടക്കുന്നത് എഴുന്നൂറോളം കോടി രൂപ . ആകെ 705 കോടി 96...