കാപ്പി കർഷകരെ സഹായിക്കാൻ കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പശ്ചാതലത്തിൽ ഉൽപ്പാദന വർദ്ധനവ് കൂടി ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ വിശദീകരിക്കാൻ ഫീൽഡ് ഡേ പരിപാടി നടത്തും. കൽപ്പറ്റ ഓണി വയലിലെ കാപ്പി തോട്ടത്തിൽ ഈ വരുന്ന പത്താം തിയതി ചൊവ്വാഴ്ചയാണ് പരിപാടി.
ആഭ്യന്തര വിപണിയിൽ ഇടപെടുന്നതിൻ്റെ ഭാഗമായാണ് പ്രീമിയം ബ്രാൻഡ് കാപ്പിയുമായി കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്.. കോഫി ബോർഡിൻ്റെ നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ശാസ്ത്ര, ബാരിസ്റ്റ സ്കിൽസ്, സംരംഭകത്വ വികസനം, കാപ്പി ചെറുകിട വ്യാപാരം എന്നീ ആഭ്യന്തര വിപണി പ്രോത്സാഹന പദ്ധതികളാണ് കോഫി ബോർഡ് നടപ്പാക്കുന്നതെന്ന് കോഫി ബോർഡ് മെമ്പർ സുരേഷ് അരി മുണ്ട, ജോയിൻ്റ് ഡയറക്ടർ ഡോ.എം. കറുത്തമണി എന്നിവർ പറഞ്ഞു. അന്താരാഷ്ട്ര ഓൺലൈൻ വിപണന ശൃംഖലകളായ ആമസോൺ, ഫ്ളിപ്പ് കാർട്ട് എന്നിവ വഴി പ്രീമിയം ബ്രാൻഡ് കാപ്പി ലഭ്യമാക്കിയിട്ടുണ്ട്. ഭൗമ സുചിക പദവി ലഭിച്ച കൂർഗ് അറബിക്ക, വയനാട് റോബസ്റ്റ , ചിക്കമംഗ്ളൂർ അറബിക്ക, അറബിക്ക – റോബസ്റ്റ ബ്ലെൻഡ് എന്നീ കാപ്പി ഇനങ്ങൾ.കോഫീസ് ഓഫ് ഇന്ത്യ എന്ന ബ്രാൻഡിലും ലഭിക്കും. ഈ കാപ്പികളുടെ രുചിയിലൂടെ ഉപഭോക്താക്കളെ തൃപ്തി പ്പെടുത്താൻ മികച്ച കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള കാപ്പി ആണ് ബോർഡ് തിരഞ്ഞെടുക്കുന്നതെന്ന് ഇവർ പറഞ്ഞു.
ചെറുകിട സംരംഭകർക്ക് കോഫി റോസ്റ്റിംഗ്, ഗ്രൈൻഡിംഗ്, പാക്കിംഗ് തുടങ്ങിയ മേഖലകളിൽ സഹായം നൽകി വരുന്നുണ്ടന്നും ഇവർ പറഞു.
കേരളത്തിൽ 85,000 ഹെക്ടർ സ്ഥലത്താണ് കാപ്പികൃഷിയുള്ളത് .ഇതിൽ 65,000 ഹെക്ടർ കൃഷിയിടവും വയനാട്ടിലാണ്. വയനാട് ജില്ലയിൽ 65000 കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗം കാപ്പികൃഷിയാണ്. പ്രതിവർഷം 65,000 മെട്രിക് ടൺ കാപ്പി വയനാട്ടിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...