.
തൃശൂർ ചേലക്കരചയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസ് ഡ്രൈവർ മരിച്ചു. മേക്കാട്ടിൽ ബസിലെ ഡ്രൈവറായ മങ്ങാട് മങ്ങാട്ട്കളത്തിൽ സലിം (44) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബസ് പാർക്ക് ചെയ്ത ശേഷം പങ്ങാരപ്പിള്ളിയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം.
വരുന്ന വഴിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ അപ്രതീക്ഷിതമായി തുറക്കുകയും ഇയാൾ സഞ്ചരിച്ച ബൈക്ക് ഡോറിൽ തട്ടി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ ചേലക്കര ആശുപത്രിയിലും തുടർന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷെമീറ, മക്കൾ: ഹിഷാം. ഹാഷിം.