പൂപ്പൊലി 2023: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ മെഡിക്കൽ എക്സിബിഷൻ ശ്രദ്ധയാകർഷിക്കുന്നു.

അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം നടത്തിവരുന്ന അന്തർദേശീയ പുഷ്‌പ്പമേളയോടാനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ ജനശ്രദ്ധയാകർഷിക്കുന്നു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉൽഘാടനം നിർവഹിച്ച പവലിയൻ ഇതിനോടകം ഒട്ടനവധി ആളുകൾ സന്ദർശിച്ചു കഴിഞ്ഞു.അനാട്ടമി, പതോളജി വിഭാഗങ്ങളുടെ സഹകരണത്തോടെ മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും അസുഖ ബാധിച്ച അവയവങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാൽമുട്ടുകൾ, ഹൃദയത്തിന്റെ ഉൾവശം, കരളും പിത്തസഞ്ഞിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടൽ, വൻകുടൽ, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോറ്, സുഷുമ്‌ന, തലയോട്ടിയും താടിയെല്ലും, ചെവിക്കുള്ളിലെ അസ്ഥികൾ, തുടയെല്ല്, കാൽമുട്ടിലെ ചിരട്ടകൾ, അസ്ഥികൂടങ്ങൾ തുടങ്ങി വിജ്ഞാനപ്രദവും അതിലുപരി ആശ്ചര്യമുളവാക്കുന്നതുമായ പ്രദർശനം കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്. അടിയന്തിര ഘഡങ്ങളിൽ വൈദ്യ സഹായം നൽകുന്നതിനായി ഡോക്ടർമാരും നേഴ്‌സു മാരുമടങ്ങുന്ന ആബുലൻസ് അടക്കമുള്ള മെഡിക്കൽ സംഘത്തെ പൂപ്പൊലി നഗരിയിൽ സജ്ജമാക്കിയിട്ടുണ്ട്.നേരത്തെ ബഹു. വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മെഡിക്കൽ പവലിയൻ സന്ദർശിച്ചിരുന്നു.ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന സൗജന്യ പ്രദർശനം രാത്രി 10 വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Previous post മീനങ്ങാടി പോലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി
Next post കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർ ഹോട്ടൽ അടിച്ചു തകർത്തു.
Close

Thank you for visiting Malayalanad.in