കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ എത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ , ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻ്റ് മാർ എന്നിവരുമായി അവർ കൂടികാഴ്ച്ച നടത്തി, സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ അവർ ചോദിച്ചറിയുകയും , പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും , SIR മൂലം ഒരാൾക്ക് പോലും വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്ന് അവർ പറഞ്ഞു. കോൺഗ്രസിനെ തോൽപ്പിക്കാൻ സി പി എം ഉം ബി ജെ പിയും എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുമെന്നും അതിനെതിരെ പ്രവർത്തകർ ജാഗ്രത പുലർത്തണം എന്നും അവർ പറഞ്ഞു. ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി. ജെ ഐസക്ക് അദ്യക്ഷനായിരുന്നു. എം എൽ എ മാരായ അഡ്വ. ടി സിദീഖ്, ഐ. സി ബാലകൃഷ്ണൻ, എ ഐ സി സി സെക്രട്ടറി മൻസൂർ അലിഖാൻ, കെ. പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി. എം നിയാസ്, വിദ്യാ ബാലകൃഷ്ണൻ, കെ. എൽ പൗലോസ്, എ ഐ സി സി മെമ്പർ മാരായ എൻ ഡി അപ്പച്ചൻ, പി. കെ ജയ ലക്ഷമി , പി പി ആലി , കെ ഇ വിനയൻ, വി എ മജീദ്, എൻ കെ വർഗ്ഗീസ്, ഒ വി അപ്പച്ചൻ, സംഷാദ് മരക്കാർ, ശ്രീകാന്ത് പട്ടയൻ, ബിനു തോമസ്, ഡി പി രാജശേഖരൻ, പി ഡി സജി, എൻ സി കൃഷ്ണകുമാർ, എൻ യു ഉലഹന്നാൻ, എടയ്ക്കൽ മോഹനൻ, ചിന്നമ്മ ജോസ്, പി. വി ജോർജ്, എച്ച് ബി പ്രദീപ് മാസ്റ്റർ, നിസി അഹമ്മദ് , ഉമ്മർ കുണ്ടാട്ടിൽ, പോൾസൺ കൂവക്കൽ , വർഗ്ഗീസ് മൂരിയൻ കാവിൽ , എ എം നിഷാന്ത്, ജിൽസൺ തൂപ്പുംകര , ബി .സുരേഷ് ബാബു പ്രസംഗിച്ചു.
പുൽപ്പള്ളി: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി വയനാട്ടിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും , മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയുമായി ചേർന്ന്...
മീനങ്ങാടി: ബ്രഹ്മഗിരിയിലൂടെ കള്ളപ്പണം വെളുപ്പിച്ച് ദേശവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു സംസ്ഥാന ബജറ്റിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും...
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന കേരള എൻ ജി ഒ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന...
മേപ്പാടി: വയനാട് ജില്ലയിലെ ആരോഗ്യ–വിദ്യാഭ്യാസ രംഗത്ത് നിർണായക ഇടപെടലുകൾ നടത്തി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പത്താം വാർഷികത്തിലേക്ക് കടക്കുന്നു. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക...
തിരുവനന്തപുരം - ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ടീമിന്റെ ക്യാപ്റ്റൻ. അണ്ടർ 19 വിഭാഗത്തിൽ...