അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ‘മെഗാ സർജിക്കൽ ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നു. യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോ സർജറി, കാർഡിയോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനം ക്യാമ്പയിനിൽ ലഭ്യമാകും.
റോബോട്ടിക് സർജറി അടക്കമുള്ള അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ രോഗികൾക്ക് പരിരക്ഷ നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി ഒട്ടനവധി ആനുകൂല്യങ്ങളാണ് ആശുപത്രി അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമ്പയിനിലേക്കുള്ള രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. കൂടാതെ, വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തുന്ന പ്രാഥമിക പരിശോധനകൾക്കും (Investigations) 50 ശതമാനം ഇളവ് ലഭിക്കും. വിവിധ ശസ്ത്രക്രിയകൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28 വരെയാണ് ഈ പ്രത്യേക ചികിത്സാ പദ്ധതി നീണ്ടുനിൽക്കുന്നത്. ശസ്ത്രക്രിയകൾ ആവശ്യമായ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ പ്രയോജനപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുമായി +91 99950 43800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...