പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്‌ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു

​പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും പി.എം.എസ്. തങ്ങൾ തൃശൂർ നിർവ്വഹിച്ചു. ​മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു ചടങ്ങ് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. അബ്ദുൽ ഖാദർ തങ്ങൾ മലപ്പുറം, ഇബ്രാഹിം ഫൈസി പന്തിപ്പൊയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ​അക്കാദമി സെക്രട്ടറി മജീദ് സഖാഫി സ്വാഗതവും മജീദ് തൃശൂർ നന്ദിയും പറഞ്ഞു. അജ്മീർ നേർച്ചയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനാ മജ്‌ലിസുകളും അന്നദാനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്‍കിയവരോട് പറഞ്ഞേക്ക്: പുനർജ്ജനി കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്.
Next post തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ.
Close

Thank you for visiting Malayalanad.in