ഡോ. രാജേഷ് കുമാർ എം.പി.ക്ക് ദേശീയ പുരസ്കാരം

വയനാട് ജില്ലയ്ക്ക് അഭിമാനനേട്ടം. സ്തുത്യർഹവും വിശിഷ്ടവുമായ സേവനങ്ങൾക്കായി നൽകുന്ന ഡോ. ജ്യോതിപ്രസാദ് ഗാംഗുലി മെമ്മോറിയൽ നാഷണൽ അവാർഡ് വൈത്തിരിയിലെ ഡോ. രാജേഷ് കുമാർ എം.പി. യെ തേടിയെത്തി. ആരോഗ്യ രംഗത്ത് അദ്ദേഹം നല്‍കിയ മികച്ച സേവനങ്ങളും, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അദ്ദേഹം നിർവഹിച്ച തുടർച്ചയായ സാമൂഹ്യ-സേവന പ്രവർത്തനങ്ങളുമാണ് ഈ ദേശീയ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനത്തിലെ ഔദ്യോഗിക ചടങ്ങിൽ ഡോ. രാജേഷ് കുമാർ എം.പി. പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതുജീവനേകി പുതുവത്സരാഘോഷം: കൂട് പദ്ധതിയിൽ രണ്ട് പേർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ നൽകി.
Next post കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര: ജനുവരി അഞ്ചിന് കൽപ്പറ്റയിൽ
Close

Thank you for visiting Malayalanad.in