ദാറുൽ ഫലാഹ് സനദ് ദാന സമ്മേളനം സമാപിച്ചു

.
കൽപ്പറ്റ: ദാറുൽ ഫലാഹിൽ ഇസ്‌ലാമിയ്യുടെ സമ്മേളനത്തിന് പ്രൗഢമായ സമാപനം. ജ്ഞാനമേഖലയിൽ എഴുപത്തി അഞ്ച് ബിരുദധാരികളായ മതപണ്ഡിതൻമാരെ സമൂഹത്തിന് സമർപ്പിച്ച് കൊണ്ടാണ് സമ്മേളനം സമാപിച്ചത്. രണ്ട് ദിവസങ്ങളിലായി വിദ്യാർത്ഥികളുടെ സർവ്വാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നന് വേണ്ടി സംഘടിപ്പിച്ച ഇൻ്റൻസിയ 2025 ൽ ഇരുനൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ പി ഹസ്സൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഫലാഹ് സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, കെ സി അബൂബക്കർ ഹസ്റത്ത് സനദ് ദാനം നടത്തി. സമസ്ത സെകട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി സനദ് ദാന പ്രഭാഷണം നടത്തി. ആത്മീയ രംഗത്തുള്ള വ്യാജന്മാരെ കരുതിയിരിക്കണമെന്നും ത്വരീഖത്ത് എന്നത് ആത്മസമസ്കരണത്തിന്റെ മാർഗ്ഗമാണെന്നും ഇസ്ലാമിൻറെ യഥാർത്ഥ സരണിയിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അലിമുസ്ലിയാർ വെട്ടത്തൂർ കെ ഒ അഹമ്മദ് കുട്ടി ബാഖവി, ഷറഫുദ്ദീൻ അഞ്ചാം പീടിക, ബഷീർ സഅദി നെടുങ്കരണ, അബ്ദുസ്സലാം മുസ്‌ലിയാർ മേപ്പാടി, റംഷാദ് ബുഖാരി തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് ഫസൽ ജിഫ്രി, അബ്ദുള്ള കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, പി ഉസ്മാൻ മുസ്ലിയാർ, നാസർ മാസ്റ്റർ തരുവണ, ലത്തീഫ് കാക്കവയൽ, ഇ പി അബ്ദുല്ല സഖാഫി, ബീരാൻകുട്ടി ഓടത്തോട്, അലവി സഅദി റിപ്പൺ, മുസ്തഫ തലപ്പുഴ (ദുബൈ), ജംഷീർ മേപ്പാടി (സൗദി അറേബ്യ) തുടങ്ങിയവർ സംബന്ധിച്ചു. ഉമർ സഖാഫി സ്വാഗതവും മൂസ മൈലാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുസ്തക പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.
Next post വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്:  കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ യു ഡി എഫ് രാപകല്‍ സമരം ഇന്ന്.
Close

Thank you for visiting Malayalanad.in