ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്.

പനമരം : ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയ്ഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറാക്കി കൊണ്ടുവന്ന പട്ടത്തിൽ എയ്ഡ്സ് ബാൻ്റ് ഒട്ടിച്ചു ആകാശത്തേക്ക് പറത്തി. എയ്ഡ്സ് ഈ ലോകത്ത് നിന്ന് മാറേണ്ടത് മുഴുവൻ വ്യക്തികളുടെയും ആവശ്യമാണെന്നും സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയ്ഡ്സ് രോഗം സമൂഹത്തിനെ നശിപ്പിക്കുന്ന വിപത്താണെന്ന് കേഡറ്റുകൾ തിരിച്ചറിയണമെന്നും അതിനെതിരെ തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യണമെന്നുമുള്ള ബോധം കേഡറ്റുകളിൽ എത്തിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം . ഇതിൻ്റെ പ്രവർത്തന ഉദ്ഘാടനം പനമരം സി എച്ച്സി ഹെൽത്ത് ഇൻസ്പക്ടർ രാജേഷ് കെ നിർവഹിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഷീജ ജയിസും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ  വർണ്ണാഭമായ തുടക്കം
Next post മീനങ്ങാടി കത്തീഡ്രൽ പെരുന്നാൾമെഡിക്കല്‍ ക്യാമ്പ് നടത്തി
Close

Thank you for visiting Malayalanad.in