കൽപ്പറ്റ: കൽപ്പറ്റ നഗരസഭ ഇരുപത്തിമൂന്നാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി കെ ജി രവീന്ദ്രൻ്റെ പത്രിക തള്ളിയ നടപടി ജനാധിപത്യത്തിൻ്റെ അന്തസത്തക്ക് നിരക്കാത്തതും, നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് യു ഡി എഫ് മുൻസിപ്പൽ കമ്മിറ്റി യോഗം വ്യക്തമാക്കി.ഔദ്യോഗിക ജീവിതത്തിനിടയിൽ സംശുദ്ധ പ്രവർത്തനം നടത്തി വിരമിച്ച കെ ജി രവീന്ദ്രനെ കുറിച്ച് പൊതുസമൂഹത്തിന് പൂർണബോധ്യമുണ്ട്. പത്രിക തള്ളിയത് നിയമത്തിൻ്റെ മുന്നിൽ നിലനിൽക്കാത്ത സാങ്കേതികത്വം പറഞ്ഞാണ്. കെ ജി രവീന്ദ്രനോട് റിട്ടേണിംഗ് ഓഫീസർ കാണിച്ചത് രാഷ്ട്രീയ വിവേചനമാണെന്ന ആരോപണമുയർന്നിരിക്കുന്നത്. കൽപ്പറ്റ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടന എസ് കെ എം ജെ സ്കൂളിൽ നടത്തിയ ഫുട്ബോൾ ടൂർണമെ ൻ്റ്ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായതിനാൽ നികുതിയിളവ് നൽകണമെന്ന ആവശ്യം പരിഗണിക്കാൻ ഭരണ, പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ ഐക്യകണ്ഠനേയാണ് സർക്കാരിലേക്ക് ശുപാർശ ചെയ്തത്. ഓഡിറ്റിൽ കണ്ടെത്തിയ നിഗമനങ്ങളോട് മറുപടി നൽകിയും തെറ്റുകൾ തിരുത്തിയും മുന്നോട്ടു പോവുന്നസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പട്ട് ടൂർണമെൻ്റ് നടന്നു കഴിഞ്ഞതിന് ശേ ഷം സർക്കാർ നികുതി ഇളവ് നൽകിയിരുന്നെ ങ്കിലും, കാണികൾക്ക് ഈ നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കില്ലെന്ന കാരണത്താൽ ടൂർണമെൻ്റ് സംഘാടക സമിതിക്ക് കത്ത് നൽകിയ വ്യക്തി കൂടിയാണ് അന്നത്തെ മുൻസിപ്പൽ സെകട്ടിയായ കെ ജി രവീന്ദ്രൻ . അന്ന് സംഘാടകർക്കെതിരെ റെവന്യു റിക്കവറി സ്വീകരിച്ചയാളാണ് രവീന്ദ്രൻ. സംഘാടകരിൽ ചിലർ പണമടക്കുകയും, മറ്റ് ചിലർ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങുകയും ചെയ്തു. ഇതിൽ കെ ജി രവീന്ദ്രൻ്റ നടപടികൾ സത്യവും വ്യക്തവുമാണെന്നിരിക്കെ ഇടതുസർക്കാർ നൽകിയ നികുതിയിളവാണ് ഇതിന് മുഴുവൻ ആധാരമായ വിഷയം. സത്യം ഇതായിരിക്കെ നേർക്കു നേർ രാഷ്ട്രീയവും വികസനവും പറഞ്ഞ് ജയിക്കാൻ കഴിയാത്തത് കൊ ണ്ട് കുറുക്കുവഴികളിലൂടെ നാമനിർദ്ദേശ പത്രിക തള്ളി സത്യസന്ധരായ പെതുപ്രവർത്തകരെ അപമാനിക്കാനുള്ള നീക്കത്തിനെതിരെ ജനം വിധിയെഴുതും . ശബരിമലയിലും ബ്രഹ്മഗിരിയിലും കൊള്ള നടത്തിയ സി പി എം സത്യ സന്ധരായ പെതുപ്രവർത്തകർക്കെതിരെ നടത്തുന്ന ആരോപണം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെ ന്നും യോഗം. യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷനായിരുന്നു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി പി ആലി, മണ്ഡലം പ്രസിഡൻ്റ് പി കെ മുരളി, കെ കെ രാജേന്ദ്രൻ, സി കെ നാസർ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...