കൊച്ചി: കനത്ത മഴ പെയ്തൊഴിയുമ്പോൾ തെളിയുന്ന പച്ചപ്പിന്റെ ഭംഗി… അതിനുള്ളിൽ തുടിക്കുന്ന സൂക്ഷ്മജീവികളുടെ അപരിചിത ലോകം… വയനാടൻ മഴക്കാടുകൾ ഒളിപ്പിച്ചുവെച്ച ഇത്തരം വിസ്മയങ്ങൾ പലപ്പോഴും നാം കാണാതെ പോകാറുണ്ട്.
കാടിന്റെ ആ അദൃശ്യസൗന്ദര്യവും വന്യതയുമാണ് ഇപ്പോൾ ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നിറങ്ങളായി വിടരുന്നത്. കാടിന്റെ ആത്മാവിനെ ക്യാൻവാസിലേക്ക് ആവാഹിച്ച് കാഴ്ചക്കാർക്ക് അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നതാണ് ‘വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്’ എന്ന ചിത്ര-ഫോട്ടോ പ്രദർശനം.
ഇവ കേവലം മരങ്ങളുടെയും മലകളുടെയും ചിത്രങ്ങളല്ല, മറിച്ച് ലക്കിടിയിലെ വയനാട് വൈൽഡ് റിസോർട്ടിൽ താമസിച്ച് ഒരു കൂട്ടം കലാകാരന്മാർ കാടിനെ അടുത്തറിഞ്ഞതിന്റെ ഫലമാണ് ഈ സൃഷ്ടികൾ. പരിചിതമല്ലാത്ത അനേകം സൂക്ഷ്മജീവികളെയും, സസ്യജാലങ്ങളെയും, മലകളെയും അവർ ക്യാൻവാസിലേക്ക് പകർത്തി. കാടിനെ അറിഞ്ഞ ആ അനുഭവത്തിൽ നിന്ന് പിറവിയെടുത്ത 29 പെയിന്റിംഗുകളാണ് പ്രദർശനത്തിലുള്ളത്. ഓരോ ചിത്രവും നമ്മൾ കാണാതെ പോകുന്ന കാടിന്റെ സൂക്ഷ്മമായ തുടിപ്പുകളെയാണ് അടയാളപ്പെടുത്തുന്നത്.
വനത്തിലെ ജീവജാലങ്ങളുടെ നേർക്കാഴ്ചകളായ മുപ്പതിൽപ്പരം ഫോട്ടോഗ്രാഫുകളും പ്രദർശനത്തിന്റെ ഭാഗമാണ്. കാടിന്റെ നിഗൂഢമായ സൗന്ദര്യവും വന്യജീവികളുടെ സ്വാഭാവിക ഭാവങ്ങളും കാഴ്ച്ചക്കാരിലേക്ക് എത്തിക്കുന്നതാണ് ഈ ഫോട്ടോകൾ.
സിജിഎച്ച് എർത്ത് എക്സ്പീരിയൻസ് അവതരിപ്പിക്കുന്ന പ്രദർശനം പ്രശസ്ത ക്യുറേറ്റർ സത്യപാലാണ് ഒരുക്കിയിരിക്കുന്നത്. “വയനാടൻ കാടുകളുടെ സൗന്ദര്യവും വനജീവിതത്തിന്റെ പ്രാധാന്യവും വരച്ചുകാട്ടുന്ന ഈ സൃഷ്ടികൾ, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വനം വകുപ്പ് മുൻ വൈൽഡ് ലൈഫ് വാർഡൻ ജെയിംസ് സക്കറിയയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ആർട്ടിസ്റ്റ് സത്യപാൽ, സിജിഎച്ച് എർത്ത് ഗ്രൂപ്പ് സിഇഒ മൈക്കിൾ ഡൊമിനിക്, വയനാട് വൈൽഡ് റിസോർട്ട് ജി.എം ഡേവിഡ് രാജ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ദീപ പാലനാടും സംഘവും അവതരിപ്പിച്ച കഥകളിപ്പദ കച്ചേരിയും ചടങ്ങിന് മിഴിവേകി.
അജയകുമാർ, അജിത് കുമാർ ജി, ബൈജുദേവ്, ബേസിൽ ബേബി, ബിജി ഭാസ്‌കർ, ഡൈംലർ പെരേര, ഡേവിഡ് രാജു, മൈക്കിൾ ഡൊമിനിക് തുടങ്ങി പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികൾ അണിനിരക്കുന്ന ഈ പ്രദർശനം നവംബർ 30-ന് സമാപിക്കും.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...