വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം കലക്ടർ നിർവ്വഹിച്ചു.

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട വയനാട് ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങ് കളക്ടർ ഡി. ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി. എ., ജില്ല വിദ്യാഭ്യാസ ഓഫീസർ സി. വി. മൻമോഹൻ കെ.എ.എസ്., എ.ഇ.ഒ മാരായ ഷിജിത ബി. ജെ., ബാബു ടി., സുനിൽ കുമാർ എം., ജി.വി.എച്ച്.എസ്. മാനന്തവാടി വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പാൾ ജിജി കെ. കെ., ഉപസമിതി ഭാരവാഹികളായ ശ്രീജിത്ത് വാകേരി, സുനിൽ അഗസ്റ്റിൻ, അജിത്ത് പി. തോമസ്, സുബൈർ ഗദ്ദാഫി, ജാഫർ പി. കെ. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എലിക്‌സർ ജുവൽസും ബീറ്റാ ഗ്രൂപ്പും കൈകോർക്കുന്നു: ഇതോടെ ലാബ് വജ്രവ്യവസായത്തില്‍ കേരളം ആഗോള കേന്ദ്രമാകും
Next post രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി.
Close

Thank you for visiting Malayalanad.in