ധനശ്രീ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി

ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ്‌ ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ചന്ദ്രിക വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു,സിഡിഒമാരായ കെ. പി.വിജയൻ,രാധ പ്രസാദ് എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post  പ്രാഥമിക ജീവൻ രക്ഷാ ഉപാധികളുടെ പരിശീലനം :ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Next post ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം; കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍
Close

Thank you for visiting Malayalanad.in