.
കൽപ്പറ്റ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
61 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം നടപടികൾ പൂർത്തീകരിക്കുന്നത്
സംസ്ഥാന പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും
ജില്ലാ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കും
ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ ഉദ്ഘാടനം ചെയ്യും
ഹോട്ടൽ അസോസിയേഷൻ ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി നിർമ്മിക്കുന്ന ഫുഡ് കോർട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവും, ബോച്ചേ ബ്രഹ്മി ടി യുടെ ജില്ലാതല ഉദ്ഘാടനവും അന്നേദിവസം നടക്കും ഫുഡ് കോർട്ടിനായി സ്ഥലംവിട്ടു നൽകുന്ന ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കെടുക്കും ഹോട്ടൽ അസോസിയേഷന്റെ പദ്ധതിയായ സുരക്ഷാനിധിയിൽ നിന്നും ജില്ലയിൽ മരണമടഞ്ഞ മൂസാ ഹാജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ബാലകൃഷ്ണ പൊതുവാൾ കൈമാറും കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് വയനാട് ജില്ലാ പ്രസിഡണ്ട് ജി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിജു ലാൽ സംസ്ഥാന സെക്രട്ടറിമാരായ സംസ്ഥാനഅനീഷ് ബി നായർ സജീർ ജോളി തുടങ്ങി മറ്റ് സംസ്ഥാന നേതാക്കന്മാരും സമ്മേളനത്തിൽ പങ്കെടുക്കും
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും ഉച്ചയ്ക്കുശേഷം രണ്ട് മണിമുതൽ മൂന്ന് മണി വരെ വയനാട് ടൂറിസം അസോസിയേഷൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സംയുക്ത കൺവെൻഷനും നടക്കും
ജില്ലയിലെ ഹോട്ടൽ വ്യവസായ മേഖലയിലെ ആളുകളും മറ്റ് ക്ഷണിക്കപ്പെട്ട പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ മുഹമ്മദ് അസ്ലം, ജില്ലാ സെക്രട്ടറി യു.സുബൈർ, ജില്ലാ ട്രഷറർ അബ്ദുറഹ്മാൻ പ്രാണിയത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ബാണാസുരസാഗർ ജലാശയത്തിൽ സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശന പരിപാടി സംഘടിപ്പിച്ചു. ഐ.സി.എ.ആർ –ബംഗളൂരൂ ആസ്ഥാനമായ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CIFRI),...
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം. വെർച്യുൽ ക്യൂ ബുക്കിംഗ് നാളെ മുതൽ. പ്രതിദിനം 70000 പേർക്ക് വെർച്ചൽ ക്യൂ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. 20000 പേർക്ക് സ്പോട്ട്...
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതി “ദൃഷ്ടി” പൂർത്തിയാക്കി സമ്പൂർണ്ണ ഡിജിറ്റൽ പഞ്ചായത്തായി തരിയോട് മാറി. പഞ്ചായത്തിലെ...
കല്‍പ്പറ്റ നഗരസഭാ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് പ്രിയങ്കാഗാന്ധി എം പി ഉദ്ഘാടനം ചെയ്തു കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് പ്രിയങ്കാഗാന്ധി എം പി ഉദ്ഘാടനം...
ബത്തേരി: അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്....