കൽപ്പറ്റ: ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് ആരംഭിക്കും. 2002ൽ ആരംഭിച്ച എക്സൈസ് കലാകായികമേള ഇത് ആദ്യമായാണ് വയനാട്ടിൽ നടക്കുന്നത്.
മുണ്ടേരി എം. കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ 17 -ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എം ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ വേദികളിലായി 1500 ലധികം എക്സൈസ് ജീവനക്കാർ പങ്കെടുക്കും.
ഗെയിംസ് മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തും.
19-ന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.
എക്സൈസ് കലാ കായിക മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേരള എക്സൈസ് മാനുവൽ പ്രകാരം എക്സൈസ് മീറ്റ് എന്ന പേരില ആൻഡ്രോയിഡ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട് . പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെ ആപ് ലോഞ്ചിംഗ് ഉത്തരമേഖല എക്സൈസ് ജോയിൻറ് കമ്മീഷണർ എം സുഗുണൻ നിർവഹിച്ചു
. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി,ജനറൽ കൺവീനർ ടി സജുകുമാർ, കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ആർ മോഹൻ കുമാർ, സ്റ്റേറ്റ് സ്പോർട്സ് ഓഫീസർ കെ ആർ അജയ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...