അഡ്വ.ടി.ജെ. ഐസക് കൽപ്പറ്റ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു.

കൽപ്പറ്റ: കാലാവധി കഴിയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഡിസിസി പ്രസിഡന്റ് അഡ്വ ടി ജെ ഐസക് കൽപ്പറ്റ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു . നഗര സഭ സെക്രട്ടറി അലി അസ്കറിന് രാജി കത്ത് കൈമാറി . കോൺഗ്രസിലെ ധാരണപ്രകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചത്. അവശേഷിക്കുന്ന ദിവസങ്ങളിൽ പി വിനോദ്‌കുമാർ ചെയർമാനാകുമെന്നാണ് സൂചന.2024 ഫെബ്രുവരി 7 നാണ് ടി ജെ ഐസക് നഗരസഭാ ചെയർമാനായത്. കഴിഞ്ഞ മാസം അവസാനമാണ് ഡിസിസി പ്രസിഡന്റായി ഐസക്കിനെ കോൺഗ്രസ് നിയമിച്ചത്. 10 ദിവസത്തിനകം അടുത്ത ചെയർമാനെ കണ്ടെത്തും. 28-ാം വാർഡ് കൗൺസിലറും വൈസ് ചെയർ പേഴ്സണുമായ സരോജിനി ഓടമ്പത്തിനാണ് ചെയർ പേഴ്സന്റെ ചുമതല

Leave a Reply

Your email address will not be published. Required fields are marked *

Previous post തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് : പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്.
Next post ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് വയനാട്ടിൽ ആരംഭിക്കും.
Close

Thank you for visiting Malayalanad.in