കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം   കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ വിൽപ്പനക്കായി 1.2 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിനാണ് 1 വർഷം കഠിന തടവിനും 10000 രൂപാ പിഴയും ശിക്ഷ വിധിച്ചത് . 2019 മാർച്ച് മാസം 22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് സു.ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ . വി. ആർ ജനാർദ്ദനനും പാർട്ടിയും കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് സു.ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സതീശൻ. കെ.ഡി ആണ് കൽപ്പറ്റ NDPS സ്പെഷ്യൽ കോടതി ജഡ്ജ് . ജയവന്ത്.എൽ ആണ് ശിക്ഷ വിധിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ . ശ്രദ്ധാധരൻ എം.ജി പ്രോസിക്യൂഷനു വേണ്ടി ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാടൻ റോബസ്റ്റ കാപ്പിക്ക് അന്താരാഷ്ട്ര ബ്രാൻഡിംഗ് :  കൂട്ടായ പ്രവർത്തനം വേണമെന്ന് കർഷകർ
Next post വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രമേള സമാപിച്ചു.
Close

Thank you for visiting Malayalanad.in