മാനന്തവാടി : ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ് മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച് നടത്തി.
ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ടി ജെ ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്രഹ്മഗിരി സോസൈറ്റിയിൽ നടന്നത് 120 കോടി രൂപയുടെ അഴിമതിയാണ്. സോസൈറ്റിയിൽ നടന്നത് സി പി എം നേതൃത്വത്തിലുള്ള കൊള്ളയാണെന്ന് ടി ജെ ഐസക് പറഞ്ഞു ഇക്കാര്യത്തിൽ ഇ ഡി അന്വേഷണം നടത്തണമെന്നും ടി ജെ ഐസക്ക് ആവശ്യപെട്ടു.
പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ജിൽസൻ തൂപ്പുങ്കര സ്വാഗതം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എ എം നിഷാന്ത് അധ്യക്ഷത വഹിച്ചു . കെ പി സി സി അംഗങ്ങളായ എൻ ഡി അപ്പച്ചൻ, കെ എൽ പൗലോസ്, അഡ്വ എൻ കെ വർഗീസ് , എച് ബി പ്രദീപ്, ചിന്നമ്മ ജോസ് , കർഷക കോൺഗ്രസ്സ് നേതാവ് പി എൻ ബെന്നി ഡി സി സി അംഗങ്ങൾ , ബ്ലോക്ക് ,മണ്ഡലം കോൺഗ്രസ്സ് നേതാക്കൾ എന്നിവർ പങ്കെടുത്തു.
ജൂലൈ മാസത്തിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച നെൻമേനി ഗവ. വനിതാ ഐ.ടി.ഐ-യിലെ ട്രെയിനികളുടെ കോൺവൊക്കേഷൻ ചടങ്ങ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.അസൈനാർ...
ആലപ്പുഴ: ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. 25 കോടി രൂപയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ്...
. കൽപ്പറ്റ: ഗുരു ജ്യോതി അധ്യാപക പുരസ്കാരത്തിന് കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ അറബി അധ്യാപകൻ ഇ മുസ്തഫ അർഹനായി. കവിയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന...
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ...
കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ...
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ...