ഗുരു ജ്യോതി  അധ്യാപക പുരസ്കാരം ഇ മുസ്തഫ മാഷിന്.

.
കൽപ്പറ്റ: ഗുരു ജ്യോതി അധ്യാപക പുരസ്കാരത്തിന് കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ അറബി അധ്യാപകൻ ഇ മുസ്തഫ അർഹനായി. കവിയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന സുഗതവനം ട്രസ്റ്റ് വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടി വിയുടെ സഹകരണത്തോടെ ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് പുരസ്കാരം നൽകിവരുന്ന രണ്ടാമത് ഗുരുജ്യോതി പുരസ്കാരത്തിനാണ് മുസ്തഫ മാഷ് അർഹത നേടിയത്. ചെല്ലൂർ ഗവൺമെൻറ് എൽ പി സ്കൂൾ, നെടുമ്പാല ഗവൺമെൻറ് എൽ പി സ്കൂൾ,കൽപ്പറ്റ ഗവൺമെൻറിൽ പി സ്കൂൾഎന്നിവിടങ്ങളിൽ 25 വർഷമായി അധ്യാപനം നടന്നി വരുന്നു. ഗണിതത്തിൽ അഞ്ചിലധികം പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് എൽ എസ് എസ് , യു എസ്എസ്, എൻ .എം എം . എസ് . സി തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷയുടെ പരിശീലകൻ, അധ്യാപക പരിശീലകൻ, എച്ച് ആർ ഡി ട്രെയിനർ, കൗൺസിലർ,വിവിധ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകനുമാ ണ് മുസ്തഫ സാർ. നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അവാർഡിനെ അർഹത നേടിയത്. സ്കൂൾ വിദ്യാർത്ഥികൾക്ക് വീട്ടുകളിൽ”കുട്ടിത്തോട്ടം” പച്ചക്കറി കൃഷി പദ്ധതി തുടക്കം കുറിച്ചിട്ടുണ്ട്. ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് വിവിധ പരിപാടികൾ നടത്തി സ്കൂളിലെത്തിക്കുന്നതിന് നേതൃത്വം നൽകിവരുന്നു.വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അധ്യാപകരുടെ കൂടെ പങ്കാളിയാകുന്നു. ഈ മാസം അവസാനം തിരുവനന്തപുരത്ത് വെച്ച് അവാർഡ് ഏറ്റുവാങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
Next post ബ്രഹ്മഗിരി തട്ടിപ്പ് : മന്ത്രി ഒ ആർ കേളുവിന്റെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്‌: ഇ.ഡി. അന്വേഷിക്കണമെന്ന് ടി.ജെ. ഐസക്
Close

Thank you for visiting Malayalanad.in