മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ” ഹൃദ്യം ” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വ ജാല തെളിയിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സി . കെ. രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി ടി എ പ്രസിഡൻ്റ് ഷജിത്ത് എൻ. ജെ, എസ്.എം. സി ചെയർപേഴ്സൺ മൊയ്തൂട്ടി അണിയാരത്ത്, വി.എച്ച്.എസ് ഇ ‘ പ്രിൻസിപ്പൽ ജിജി. കെ. കെ., സ്കൂൾ വൈസ് പ്രിൻസിപ്പാൾ സുരേഷ് കുമാർ കെ. കെ., എൻ.എസ്.എസ്. പി. ഒ. റംല കാവുങ്ങൽ, വാളണ്ടിയർ ലീഡർ അനുലയ ബിനു, സിദ്ധാർത്ഥ് പി ഗിരീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അദ്ധ്യാപകർ ,പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു . ക്യാമ്പിൻ്റെ ഭാഗമായി വർജ്ജ്യം ലഹരി വിരുദ്ധ ക്യാമ്പെയിൻ, ആർജ്ജവം എൻ.എസ്.എസ്. ഓറിയൻ്റേഷൻ , ജെൻ്റർ പാർലമെൻ്റ്,മാനസ ഗ്രാമത്തിൽ ജൻഡർ ഓഡിറ്റ് എന്നീ പരിപാടികൾ സംഘടിപ്പിക്കുകയും മാനസ ഗ്രാമത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം നടത്തുകയും ചെയ്തു.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ...
പുൽപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന് നായരുടെ കുടുംബം ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സമരം തുടരുന്നു....
. മുള്ളൻ കൊല്ലി പെരിക്കല്ലൂരിലെ കാനാട്ട് മലയിൽ തങ്കച്ചന്റെ വീട്ടിൽ കർണാടക മദ്യവും തോട്ടയും കൊണ്ടുവെച്ച കേസിൽ പ്രതിയായ മരക്കടവ് സ്വദേശിയായ അനീഷ് മാമ്പള്ളിയെ പോലീസ്പിടികൂടി. കുടക്...
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയപ്പോൾ, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം...
. സുൽത്താൻ ബത്തേരി: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കുടം ടിവിയുടെ സഹകരണത്തോടെ ലോക അധ്യാപക...
-മെത്താഫിറ്റമിൻ കൈമാറുന്നതിനിടെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത് ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ...