മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ 

-മെത്താഫിറ്റമിൻ കൈമാറുന്നതിനിടെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു
കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. 03.10.2025 തിയ്യതി കൽപ്പറ്റ ബൈപ്പാസ് റോഡിലെ റാട്ടക്കൊല്ലി-പുൽപ്പാറ റോഡ് ജങ്ഷനിൽ വച്ച് അമീർ ശ്രീജിത്തിന് മെത്തഫിറ്റാമിൻ കൈമാറുകയായിരുന്നു. പൊളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ 1 ഗ്രാം മെത്തഫിറ്റാമിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ രണ്ടു പേരും കുറച്ച് നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ശ്രീജിത്ത്‌ കൽപ്പറ്റയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂന്ന് പേർക്ക് ദേശീയ തലത്തിൽ ഒന്നാം റാങ്ക് : അഭിമാന നേട്ടത്തിൽ കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ
Next post അർഹതയ്ക്കുള്ള അംഗീകാരം സജി സാറിന്
Close

Thank you for visiting Malayalanad.in