എം എം രമേശൻ മാസ്റ്റർ കൽപ്പറ്റ: വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പെരുന്തട്ട എം എം രമേശൻ മാസ്റ്റർ(86) നിര്യാതനായി. ഡിസിസി ട്രഷറർ, കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്, കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ്, കൽപ്പറ്റ നഗരസഭാ കൗൺസിലർ, കോൺഗ്രസ് അധ്യാപക പ്രസ്ഥാനമായ കെ.പി.ടി യൂണിയൻ ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പെരുന്തട്ട യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കൂടി ആയിരുന്ന രമേശൻ മാസ്റ്റർ കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: സുഷമ ടീച്ചർ. മക്കൾ: ആഭ(സിവിൽ സപ്ലൈസ്), ജിഗീഷു, അമൃത(കെ.എസ്.എഫ്.ഇ മലാപ്പറമ്പ്) മരുമക്കൾ: ഷിനില, രാജൻ. ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക്, എ ഐ സി സി മെമ്പർ എൻ ഡി അപ്പച്ചൻ, യു ഡി എഫ് കൺവീനർ പിടി ഗോപാലകുറുപ്പ് ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പ്രിയങ്കാഗാന്ധി എംപിക്ക് വേണ്ടി ഡിസിസി പ്രസിഡൻ്റ് റീത്ത് സമർപ്പിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....