കൂട്ട് : കലാ പഠന ക്യാമ്പ് നടത്തി.

അമ്പലവയല്‍: കലാമേഖലയിലേക്ക് ചെറിയ കുട്ടികളെ ആകര്‍ഷിക്കുക, ആസ്വാദനം നല്‍കുക, കുട്ടികളുടെ കഴിവ് തിരിച്ചറിയുക, പിന്നോക്ക മേഖലയിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ലഹരിപോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു കുട്ടികളെ അകറ്റിനിര്‍ത്തുക എന്നിങ്ങനെയുള്ള ഉദ്ദേശത്തോടെ വയനാട്ടിലെ കലാഅധ്യാപകരുടെ കൂട്ടായ്മ “കൂട്ട് “എന്ന പേരിൽ കലാ പഠന ക്യാമ്പ് നടത്തുന്നു. ജില്ലയിലെ ഹൈസ്കൂളുകളിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ ചിത്ര-സംഗീത അധ്യാപകര്‍ ഒന്നിച്ചണിചേര്‍ന്ന് ചിത്ര-സംഗീത-നൃത്ത-നാടക-സിനിമ മേഖലകളിലെ അറിവ് പകരും. ജില്ലയിലെ നാലാമത്തെ ക്യാമ്പ് അമ്പലവയല്‍ ഗവ. എല്‍.പി സ്കൂളില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഷമീര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകന്‍ ബിജു മാത്യു സ്വാഗതവും സനില്‍കുമാര്‍.പി.സി നന്ദിയും പറഞ്ഞു. അധ്യാപകരായ സണ്ണി മാനന്തവാടി, രാജേഷ് അ‍‍ഞ്ചിലന്‍, ജെസ്ന ജൂലിയ, ജിഷ.എന്‍.ആര്‍, സുമേഷ്.എസ്, എന്‍.ടി.രാജീവ്, സനില്‍കുമാര്‍.പി.സി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കുട്ടികള്‍ വരച്ച നൂറോളം ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പി.ടി. ജോണ്‍ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍
Next post ഔട്ട് ഡോർ ക്ലാസ്സും  ചിൽഡ്രൻസ് പാർക്കുമായി ‘തണലിടം’ എച്ച്. ഐ.എം.യു.പി. സ്കൂളിൽ.
Close

Thank you for visiting Malayalanad.in