ഇ.യു ഡി. ആർ. : കർഷകർ ഗൗരവത്തിലെടുക്കണമെന്ന് കോഫീ ബോർഡ് സെക്രട്ടറി എം. കുർമാ റാവു

കൽപ്പറ്റ:
യൂറോപ്യൻ യൂണിയൻ ഡിഫോറസ്റ്റേഷൻ റഗുലേഷൻ ആക്ടിൻ്റെ നിബന്ധനകൾ കർഷകർ ഗൗരവത്തിലെടുക്കണമെന്ന് കോഫീ ബോർഡ് സെക്രട്ടറി എം. കുർമറാവു ഐ എ.എസ്.
ഇന്ത്യാ കോഫീ ആപ്പ് രജിസ്ട്രേഷന് കാപ്പി കർഷകർ കാലതാമസം വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. : വനം പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആഗോള നയത്തിൻ്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളും നിബന്ധനകളും വയനാട്ടിലെയടക്കം കാപ്പി കർഷകരെ പ്രതികൂലമായി ബാധിക്കുന്നതാണ്. തണലിൽ വളരുന്നതാണ് വയനാട്ടിലെ കാപ്പി എങ്കിലും അത് യൂറോപ്യൻ യൂണിയനെ ബോധ്യപ്പെടുത്തിയില്ലങ്കിൽ കയറ്റുമതിയെ സാരമായി ബാധിക്കും. കാരണം വയനാട്ടിലെ റോബസ്റ്റ കാപ്പിയുടെ പ്രധാന ഉപഭോക്താക്കൾ യൂറോപ്യൻ യൂണിയനാണ്. ഈ ഘട്ടത്തിലാണ് പ്രതിസന്ധി മറികടക്കാൻ കോഫീ ബോർഡ് ഇന്ത്യാ കോഫീ ആപ്പ് രജിസ്ട്രേഷന് സംവിധാനമേർപ്പെടുത്തിയത്. രജിസ്ട്രേഷനായി പ്രാദേശിക തലങ്ങളിൽ ശിൽപ്പശാലകളും കോഫീ ബോർഡിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുത്ത് മുഴുവൻ കാപ്പി കർഷകരും രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമെടുക്കണമെന്ന് കോഫീ ബോർഡ് സെക്രട്ടറിയും സി.ഇ.ഒ യുമായ എം. കുർമാ റാവു ഐ .എ. എസ്. പറഞ്ഞു. വയനാട്ടിലെ കർഷകരുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ തോട്ടങ്ങളിൽ മരതണലിൽ വളരുന്ന റോബസ്റ്റ കാപ്പിക്ക് ലോക വിപണിയിൽ ഇപ്പോഴും നല്ല ഡിമാൻഡ് ഉണ്ടന്നും ആ ഡിമാൻഡ് നില നിർത്തുക എന്നത് വെല്ലുവിളിയായി കർഷകർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹനാപകടത്തിൽ യുവാവ് മരിച്ചു: ഭാര്യ ഗുരുതരാവസ്ഥയിൽ
Next post പതിനാറാം ധനകാര്യ കമ്മീഷൻ :  ഉന്നത ഉദ്യോഗസ്ഥർ കാപ്പി കർഷകരുമായി ചർച്ച നടത്തി
Close

Thank you for visiting Malayalanad.in