കേരള ബാലസാഹിത്യ അക്കാദമിയുടെ ഏഴാമത് കേരള ബാലസാഹിത്യ പുരസ്കാരം എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ലൈല സൈനിന് ലഭിച്ചു. ഓപ്പറേഷൻ @കൂനിമുത്തിക്കുന്ന് എന്ന നോവലിനാണ് ഏറ്റവും മികച്ച ബാലനോവൽ വിഭാഗത്തിന്റെ പുരസ്‌കാരം ലഭിച്ചത്.
പരിസ്ഥിതിക്കും, മൃഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുകയാണ് ഈ നോവൽ. ബാലസാഹിത്യകാരൻ ഉല്ലല ബാബുവിന്റെ സ്മരണാർഥം നൽകുന്ന പുരസ്കാരമാണിത്.
‘ഹന്നയുടെ സ്പിൻസ്റ്റർ പാർട്ടി’ എന്ന ചെറുകഥാ സമാഹാരവും ലൈല എഴുതിയിട്ടുണ്ട്. വിവർത്തക കൂടിയായ ലൈല സൈൻ കസുവോ ഇഷിഗുരോയുടെ ദിവസത്തിന്റെ ശേഷിപ്പുകൾ, മൂടൽമഞ്ഞ്, നിഴലായ്, മാക്സിം ഗോർക്കിയുടെ കുട്ടിക്കാലം, കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, ആൻ ഓഫ് ഗ്രീൻ ഗാബ്ൾസ് എന്നീ നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ‘മാറ്റത്തിന്റെ കുതിപ്പ് എന്ന’ പേരിൽ ഒരു ജീവചരിത്രവും എഴുതിയിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മർക്കസ് ഇന്റർനാഷണൽ ഹൈബ്രിഡ് സ്കൂൾ അധ്യാപികയാണ്. വയനാട്ടിൽ സ്ഥിര താമസമാക്കിയ ലൈല കോഴിക്കോട് ഫറോക്ക് സ്വദേശിനിയാണ്.
ഈ മാസം 16ന് തൃശൂർ എൻ.ജി. ഒ.ഹാളിൽ വെച്ചാണ് അവാർഡ്ദാനച്ചടങ്ങ് നടക്കുന്നത്.
കോഴിക്കോട്: ചാത്തമംഗലം(കോഴിക്കോട്): പോലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം തടയാനായത് വൻകവർച്ച. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് കളൻതോട് എസ്ബിഐയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമംനടന്നത്. രാത്രി പട്രോളിങ് നടത്തുകയായിരുന്ന...
വൈത്തിരി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്...
മേപ്പാടി :ഇന്ത്യയിലെ സുതാര്യമായിരുന്ന ജനാധിപത്യ പ്രക്രിയ അട്ടിമറിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ്...
രാഹുൽ ഗാന്ധിയടക്കമുള്ള എം.പി.മാരെ അറസ്റ്റ് ചെയ്തതിൽ ഇന്നും പ്രതിഷേധം തുടരുന്നു. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് ബി.ജെ.പി. അട്ടിമറിക്കുകയും ഇതിനെതിരെ സമരം ചെയ്ത പ്രതിപക്ഷ...
കൽപ്പറ്റ: പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ശമ്പള...
. മീനങ്ങാടി : സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ....