ഫോട്ടോഗ്രാഫിക്ക് മുഖ്യ പ്രാധാന്യം നൽകി കൊണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോട്ടോഗ്രാഫി തിം പാർക്കായ കൊമാച്ചി പാർക്ക്, ലോക ഫോട്ടോഗ്രാഫി ദിനത്തോട് ബന്ധിച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ഫോട്ടോഗ്രാഫി മൽസരം സംഘടിപ്പി ക്കുകയാണ്. മൊബൈൽ ഫോണിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി, ഫോട്ടോഗ്രാഫി എന്ന ദൃശ്യ മാധ്യമത്തെ വളരെ ഗൗരവത്തോടെ അറിയാനും പഠിക്കാനും പുതിയ തലമുറയെ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകളെക്കുറിച്ച് ബോധവാൻമാരാക്കാനും ഇത്തരത്തിലുള്ള മൽസരങ്ങൾ കൊണ്ട് സാധ്യമാകും.
നിബന്ധനകൾ: : “മഴ”എന്നതാണ് മൽസരത്തിന്റെ വിഷയം. : മഴയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അയക്കേണ്ടത്. : 18 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്. : ഒരാൾക്ക് ഒരു ചിത്രം മാത്രമാണ് അയക്കാനാവുക. : ചിത്രങ്ങൾ പൂർണ്ണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാവണം. : ഡിജിറ്റൽ മാനുപ്പുലേഷൻ പാടില്ല. : ചിത്രങ്ങൾ തികച്ചും മൗലികമായിരിക്കണം. : എന്ട്രികൾ ആഗസ്ത് 17-ന് മുമ്പ് 790 772 8417 എന്ന നമ്പറിലേക്ക് ഡോക്യുമെന്റ് ഫയലായി വാട്സാപ്പ് ചെയ്യേണ്ടതാണ്. : ഫോട്ടോയിൽ പേരോ മറ്റുതരത്തിലുള്ള തിരച്ചറിയൽ അടയാളങ്ങളോ പാടില്ല. : ഫയൽ നെയിമായി പേരും കോൺടാക്റ്റ് നമ്പറും ചേർക്കണം. : വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
ഒന്നാം സമ്മാനം: ₹.5,000 രണ്ടാം സമ്മാനം: ₹ 3,000 മൂന്നാം സമ്മാനം : ₹ 2000.. കൂടാതെ നിരവധി പ്രോൽസാഹന സമ്മാനങ്ങൾ..
വിദ്യാർത്ഥികളിലെ ഫോട്ടോഗ്രാഫി പ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തുന്ന മൽസരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 മൽസരാർത്ഥികൾക്ക് കൊമാച്ചി ഫോട്ടോഗ്രാഫി പാർക്കിൽ വെച്ച് ഫോട്ടോഗ്രാഫിയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നതാണ്.
ലോക ഫോട്ടോഗ്രാഫി ദിനമായ ആഗസ്ത് 19 ന് കോമാച്ചി പാർക്കിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനവിതരണം ഉണ്ടായിരിക്കുന്നതാണ് –
കോവളം: അവസാന പന്തുവരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തില്‍ ഹിറ്റേഴ്സ് എയര്‍പോര്‍ട്ടിനെ കീഴടക്കി വിഴിഞ്ഞം ബാച്ച്മേറ്റ്സ് പ്രഥമ അദാണി റോയല്‍സ് കപ്പില്‍ മുത്തമിട്ടു. അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍...
"എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പായി നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്" കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും, അക്കാദമിക്...
. മീനങ്ങാടി : വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണമെന്ന് കെ ആർ എഫ് എ വയനാട് ജില്ല പ്രവർത്തക...
. സി.വി. ഷിബു. കൽപ്പറ്റ..: എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിൽ മൺസൂൺ ട്രക്കിംഗ് നടത്തി. പർവതാരോഹകരുടെ സംഘടനയായ ഗ്ലോബ് ട്രക്കേഴ്സിന്റെ...