.
മീനങ്ങാടി : വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണമെന്ന് കെ ആർ എഫ് എ വയനാട് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പുതിയ കെട്ടിടങ്ങളും പുതിയ വ്യാപാരസ്ഥാപനങ്ങളും വർദ്ധിച്ചു വരികയാണ് നിലവിൽ വ്യാപാരം നടത്തുന്നവർക്ക് തൊഴിൽ നഷ്ടം വരുത്തുകയാണ്. ജനങ്ങളുടെ ആവശ്യത്തിലും കൂടുതലാണ് കടകളുടെ വർദ്ധനവ് അതിനാൽ നിയമനിർമാണത്തിലൂടെ പുതിയ കടകളുടെ ലൈസൻസ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ സർക്കാർ നിയന്ത്രിക്കണമെന്നും കൂടാതെ അനധികൃത കച്ചവടം താൽക്കാലിക കടകൾ വഴിയോരക്കച്ചവടം വാഹനങ്ങളിലുള്ള കച്ചവടം എന്നിവയും ഗവൺമെൻറ് നിയന്ത്രിക്കണമെന്ന് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു… മുണ്ടെ ക്കൈ-ചൂരൽമല ദുരന്തത്തിൽ ഒരാണ്ട് തികയുന്ന വേളയിൽ മരണപ്പെട്ടവരെ യോഗത്തിൽ അനുസ്മരിച്ചു.. കെ ആർ എഫ് എ വയനാട് ജില്ലാ പ്രസിഡൻറ് കെ സി അൻവർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി.വി.ഇ. എസ്.. വയനാട് ജില്ല സെക്രട്ടറിയും കെ ആർ എഫ് എ ഉപദേശക സമിതി അംഗമായ അബ്ദുൽ ഖാദർ വടുവഞ്ചാൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ ഉപദേശക സമിതി അംഗമായ കെ മുഹമ്മദ് ആസിഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് സ്വാഗതം പറഞ്ഞു എം ആർ സുരേഷ് ബാബു കേണിച്ചിറ,ഷബീർ ജാസ്,അബൂബക്കർ മീനങ്ങാടി,സുധീഷ് പടിഞ്ഞാറത്തറ,ഷമീർ അമ്പലവയൽ, അഷ്റഫ് പനമരം തുടങ്ങിയവർ സംസാരിച്ചു…
"എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പായി നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്" കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും, അക്കാദമിക്...
. സി.വി. ഷിബു. കൽപ്പറ്റ..: എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിൽ മൺസൂൺ ട്രക്കിംഗ് നടത്തി. പർവതാരോഹകരുടെ സംഘടനയായ ഗ്ലോബ് ട്രക്കേഴ്സിന്റെ...
കൽപ്പറ്റ: ബാംബു വില്ലേജ് തൃക്കൈപ്പറ്റ കൂട്ടായ്മ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടമംഗലം എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് തൃക്കൈപ്പറ്റ ക്ലീൻ ഡ്രൈവ് നടത്തി. പ്ലാസ്റ്റിക്...
കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 -ന് പുത്തുമലയിൽ...