ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ പ്രധാന തിരുനാൾ ദിവസമായ ഇന്ന് (ജൂലൈ 28 തിങ്കൾ) രാവിലെ 7.00 മണിക്ക് പാലാ രൂപത ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. 10.30 ന് ഇടവക പള്ളിയിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. ഫാ. മാത്യു വെണ്ണായിപ്പള്ളിൽ, ഫാ. അഗസ്റ്റിൻ കണ്ടത്തിൽ കുടിലിൽ എന്നിവർ സഹകാർമികത്വം വഹിക്കും. 12 .30ന് നടക്കുന്ന തിരുന്നാൾ പ്രദക്ഷിണത്തിൽഫാ. തോമസ് ഓലിക്കൽ, ഫാ. സ്കറിയ വേകത്താനം, ഫാ.അലക്സാണ്ടർ പൈകട ഫാ. ജോസഫ് താഴത്ത് വരിക്കയിൽ, ഫാ. മാത്യു വെട്ടുകല്ലേൽ എന്നിവർ കാർമികർ ആയിരിക്കും. പ്രദക്ഷിണം ഇടവക ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ഇടവക ദേവാലയത്തിൽ തന്നെയാണ് സമാപിക്കുന്നത്.പ്രധാന തിരുനാൾ ദിവസമായ ഇന്ന് തീർഥാടന കേന്ദ്രത്തിൽ കുമ്പസാരം ഉണ്ടായിരിക്കുന്നതല്ല. ബാക്കി എല്ലാ ദിവസങ്ങളിലും കുമ്പസാരം ഉണ്ടായിരിക്കും. രാവിലെ 4. 45 തീർത്ഥാടന കേന്ദ്രത്തിലെ വൈദികർ, ആറിന് ഫാ.ഗർവാസീസ് ആനി തോട്ടത്തിൽ, മോൺ. ഏഴിന് ജോസഫ് തടത്തിൽ 8 .30ന് ഫാ. സക്കറിയ ആട്ടപ്പാട്ട് 9 .30ന് ഫാ. മാർട്ടിൻ കല്ലറക്കൽ ഉച്ചകഴിഞ്ഞ് 2 .30ന് ഫാ. മെൽബിൻ ആലപ്പാട്ട് കുന്നേൽ 3 .30ന് ഫാ ഇഗ്നേഷ്യസ് നടുവിലെ കൂറ്റ്, 4. 30ന് ഫാ. തോമസ് കക്കാട്ടു തടത്തിൽ 5. 30ന് ഫാ. ജോസ് കാക്കല്ലിൽ 6 .30ന് ഫാ. ഷീൻ പാലക്ക തടത്തിൽ 7. 30ന് ഫാ. ഓസ്റ്റിൻ മേച്ചേരിൽ 8. 30ന് ഫാ. മാത്യു തയ്യിൽ 9 .30ന് ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ വിശുദ്ധ കുർബാനകൾ അർപ്പിക്കും.
"എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പായി നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്" കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും, അക്കാദമിക്...
. മീനങ്ങാടി : വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണമെന്ന് കെ ആർ എഫ് എ വയനാട് ജില്ല പ്രവർത്തക...
. സി.വി. ഷിബു. കൽപ്പറ്റ..: എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിൽ മൺസൂൺ ട്രക്കിംഗ് നടത്തി. പർവതാരോഹകരുടെ സംഘടനയായ ഗ്ലോബ് ട്രക്കേഴ്സിന്റെ...
കൽപ്പറ്റ: ബാംബു വില്ലേജ് തൃക്കൈപ്പറ്റ കൂട്ടായ്മ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടമംഗലം എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് തൃക്കൈപ്പറ്റ ക്ലീൻ ഡ്രൈവ് നടത്തി. പ്ലാസ്റ്റിക്...
കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 -ന് പുത്തുമലയിൽ...