കൽപ്പറ്റ: ബാംബു വില്ലേജ് തൃക്കൈപ്പറ്റ കൂട്ടായ്മ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടമംഗലം എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് തൃക്കൈപ്പറ്റ ക്ലീൻ ഡ്രൈവ് നടത്തി.
പ്ലാസ്റ്റിക് വിമുക്ത ബാംബൂ വില്ലേജെന്ന ലക്ഷ്യം വെച്ചാണീ ഈ ക്ലീൻ ക്യാമ്പയിൻ നടത്തിയത്
മാണ്ടാട് മുതൽ നെല്ലിമാളം വരെയുള്ള പ്രദേശങ്ങളാണ് തൊണ്ണൂറ് എൻ.എസ്.എസ് വോളൻ്റിയർമാരും ഇരുപതിലധികം ബാംബു വില്ലേജ് തൃക്കൈപ്പറ്റ പ്രവർത്തകരും ഉദ്യമത്തിൽ പങ്കാളികളായി, വൃത്തിയുടെ നല്ല പാഠം എന്ന സന്ദേശവുമായി ക്ലീൻ ഡ്രൈവ് നടത്തിയത്.
പ്ലാസ്റ്റിക് നിർമാർജനമെന്ന ലക്ഷ്യം മുൻനിർത്തിയ ക്ലീൻ ഡ്രൈവ് മേപ്പാടി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ എൻ ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ് കോർഡിനേറ്റർമാരായ സഫ്വാൻ എ, ഷിഫാനത്ത്, ഷംന, സുമയ്യ, ബാംബു വില്ലേജ് കൂട്ടായ്മയിലെ അഡ്വ. പ്രണവ് സി ഹരി, ശിവരാജ് ടി, സദാനന്ദൻ, ദീപ കെ പി, സൃഷ്ടി വർമ, ഡാനിയൽ, സ്മിത, ചന്ദ്രിക മനോഹരൻ, ഷിബി, ബാബുരാജ് എം എന്നിവർ നേതൃത്വം നൽകി.
. സി.വി. ഷിബു. കൽപ്പറ്റ..: എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിൽ മൺസൂൺ ട്രക്കിംഗ് നടത്തി. പർവതാരോഹകരുടെ സംഘടനയായ ഗ്ലോബ് ട്രക്കേഴ്സിന്റെ...
കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 -ന് പുത്തുമലയിൽ...
സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച കോഴി ഫാമിൽ പോലീസ് പരിശോധന. കൽപ്പറ്റ: വയനാട്ടിൽ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം വാഴവറ്റ പൂവണ്ണിക്കുംതടത്തിൽ വീട്ടിൽ അനൂപ് പി വി, ഷിനു...
പ്രമുഖ വ്യാപാരിയും പൗരപ്രമുഖനുമായിരുന്ന കെ.സി പോക്കർ ഹാജി (75) നിര്യാതനായി കൽപ്പറ്റ മാനന്തവാടി ബത്തേരി കൂത്ത്പറമ്പ് എന്നീ സ്ഥലങ്ങളിലെ കെ സി ട്രേഡിങ്ങ് കമ്പനി, ഐഡിയൽ ട്രേഡിംഗ്...
മേപ്പാടി: വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാൽ(24)നെയാണ് ലഹരി വിരുദ്ധ...