കല്‍പ്പറ്റ: ജന്മനാട്ടില് പ്രൗഢോജ്വലമായ വേദിയില്‍ വീടിന്റെ താക്കോലും സ്ഥലത്തിന്റെ ആധാരവും കൈമാറി. ടി സിദ്ദീഖ് എം.എല്‍.എയുടെ എം.എല്‍.എ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് റാഷിദിന് വീട് നിര്‍മ്മിച്ചത്.
2022 ല്‍ സന്തോഷ് ട്രോഫി നേടിയപ്പോള്‍ ആ ടീമില്‍ അംഗമായിരുന്ന രണ്ടു വയനാട്ടുകാരില്‍ ഒരാളായിരുന്നു റാഷിദ് മുണ്ടേരി. അന്ന് കല്‍പ്പറ്റയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ആണ് റാഷിദിന് വീടില്ലന്ന് എല്ലാവരും അറിയുന്നത്. യോഗത്തില്‍ വച്ച് ടി. സിദ്ദിഖ് എം.എല്‍.എ.റാഷിദിന് വീട് വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകളുടെയും ഉദാരമനസ്കരുടെയും, ഖത്തര്‍ ഇന്‍കാസിന്റേയും സംഭാവനകള്‍ ചേര്‍ത്ത് മുണ്ടേരിയില്‍ സ്ഥലം വാങ്ങിയും, മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി ഭവന് എന്ന പേരിലാണ് വീട് നിര്‍മ്മിച്ചത്. മുണ്ടേരി ടൗണില്‍ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ജോസഫ് വീടിന്റെ താക്കോലും, മുന്‍മന്ത്രി എ പി അനില്‍കുമാര്‍ സ്ഥലത്തിന്റെ ആധാരവും റാഷിദിന്റെ കുടുംബത്തിന് കൈമാറി. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സജീവ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സംഷാദ് മരക്കാര്‍, പി.പി ആലി, ടി. ഹംസ, റസാഖ് കല്‍പ്പറ്റ, ഗോപാലകുറുപ്പ്, ടി.ജെ ഐസക്ക് (കല്‍പ്പറ്റ നഗരസഭ ചെയര്മാന്), എം.എ ജോസഫ്, ചന്ദ്രിക കൃഷ്ണന്, ഹാരിസ് കണ്ടിയാന്‍, കെ.ഇ വിനയന്, കെ.കെ ഉസ്മാന് (ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി), സിദ്ധിഖ് കുറായില്‍ (ഇന്‍കാസ് ഖത്തര്‍) ജനപ്രതിനിധികള്‍, യു.ഡി.എഫ് ഭാരവാഹികള്‍, കായിക താരങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ താക്കോല്‍ദാന ചടങ്ങില്‍ സംബന്ധിച്ചു.
മേപ്പാടി : ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടി...
പനമരം: സെൻട്രൽ ഭാരത് സേവക് സമാജ് വ്യത്യസ്ത മേഖലകളിൽ സേവനങ്ങൾ അർപ്പിച്ചവർക്ക് നൽകുന്ന ഭാരത് സേവക് ദേശീയ ഹോണർ പുരസ്കാരം സ്വീകരിച്ച് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയ പനമരം...
. മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിന്റെ ദയനീയ അവസ്ഥക്ക് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഉത്തരവാദികളാണെന്നും അവർ നടത്തുന്ന പൊറാട്ടു നാടകങ്ങൾ അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ ജില്ലാ...
കൽപ്പറ്റ: ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഇടക്കാല ആശ്വാസം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. കേരള എൻ ജി...
കൽപ്പറ്റ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 15ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ സമര സംഗമം സംഘടിപ്പിക്കാൻ ജില്ലാ ജനറൽ...